Breaking News

17 വയസുകാരനെ പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചു; ബന്ധുവിന് 25,000 രൂപ പിഴ

മഞ്ചേരി: 17 വയസുകാരന് പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിനു ബന്ധുവിന് 25,000 രൂപ പിഴ. കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2022 ഒക്ടോബർ 19നാണ് റിഫാക്ക് പിതൃസഹോദരന്‍റെ മകനു സ്കൂട്ടർ നൽകിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്.ഐ സി.കെ. നൗഷാദാണ് പിടികൂടിയത്.

സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വിടുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …