വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു. ഉത്ര കൊലപാതകം; പിടിലാകുന്നതിന് മുമ്പ് സൂരജ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു…Read more 5 കുട്ടികള്‍ ഉള്‍പ്പെടെ 178 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് പദ്ധതി പ്രകാരം കേരളത്തിലേക്കുള്ള നാലാമത്തെ വിമാന സര്‍വീസ് ആണിത്. വെള്ളിയാഴ്ചയും …
Read More »ലോകത്തെ കാര്‍ന്നുതിന്ന് കോവിഡ്; വൈറസ് ബാധിതര്‍ 54 ലക്ഷം കടന്നു; മരണ നിരക്ക് ഉയരുന്നു..
ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ലോകത്ത് 346658 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ …
Read More »ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം റെക്കോഡിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 6,654 പുതിയ രോഗികള്‍
ഇന്ത്യയില്‍ 24 മണിക്കുറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 6,654 േപര്‍ക്ക്. ആദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി. രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്. വെള്ളിയാഴ്ച 6088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ൩൭൨൦ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 51,783 പേരാണ് കോവിഡില്‍ നിന്ന് മുക്തരായത്. 41 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും …
Read More »ലോകത്ത് കോവിഡ് ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…
ലോകത്ത് കോവിഡ് ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസിന്റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന്‍ നഷ്ടമായി. 2,022,727 പേര്‍ ലോകത്താകെ രോഗമുക്തി നേടി. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ് തന്നെയാണ് മുന്നില്‍. 1,591,991 ആളുകളിലാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് (293,357) തൊട്ടുപിന്നില്‍. റഷ്യയിലെ മരണനിരക്ക് താരതമ്യേന കുറവാണ്. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ് …
Read More »സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആര്‍ക്കും രോഗമുക്തിയില്ല…
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂര്‍ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.
Read More »കോവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5000 ലധികം കോവിഡ് കേസുകള്‍; മരണം 3000 കടന്നു..
ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി …
Read More »ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി..
രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം. രാജ്യത്തെ മുഴുവന്‍ കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 30,000ത്തില്‍ അധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 18,555 ആയി. മേയ് അവസാനത്തോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം …
Read More »പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!
ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 …
Read More »ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ?? രാജ്യത്ത് വീണ്ടും കൊവിഡ് ബാധ ഉയരുന്നു..
കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് …
Read More »കൊറോണയ്ക്ക് ശേഷം ചൈനയില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം…
ചൈനയില്‍ കൊറോണയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം കണ്ടെത്തിയതായ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന ഗൗണുകളും മാസ്‌കുകളുമാണ് പുതിയ അസുഖത്തിന്റെ കാരണക്കാരന്‍. ഗൗണുകളും മാസ്‌കുകളും ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മാസ്‌ക്, ഗോഗള്‍സ്, മുഖാവരണം, ഗൗണ്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത്. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ചൈനയിലെ …
Read More »