Breaking News

Tag Archives: corona

ഇന്ത്യയിലെ 10 കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കി; കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ രണ്ടെണ്ണം കേരളത്തില്‍…

രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടികയുമായ്‌ കേന്ദ്രസര്‍ക്കാര്‍. 10 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ജില്ലകള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ള സ്ഥലങ്ങള്‍. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് …

Read More »

ചൈന കള്ളം പറഞ്ഞു ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു; വുഹാനിൽ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ തെറ്റ്; മരിച്ചത് 42,000 പേരെന്ന് പുതിയ കണക്ക്..

ലോകം കൊറോണ മഹാമാരിയില്‍ സര്‍വവും മറന്നുപോരാടുമ്പോള്‍ കൊറോണയിൽ ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർതന്നെ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങൾ. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ …

Read More »

കൊറോണ വൈറസ്; കാസര്‍കോട്ടുകാരെ കുടുക്കിയത് വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്‍പര്യം; കാസര്‍ഗോട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചത്…

കാസര്‍കോഡിനെ കൊറോണയില്‍ കുടുക്കിയത് ചൈന. ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍നിന്ന് എത്തിയവരാണ്. ഫെബ്രുവരി അവസാനവാരമാണു കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ടത്തിലാണു ദുബായില്‍നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണെന്നതാണ്. ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫില്‍ ജോലി ചെയ്യുന്ന കാസര്‍ഗോട്ടുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്. നൈഫില്‍ അഞ്ചു …

Read More »

കൊറോണ വൈറസ് : ശ്രീലങ്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത്; പോസിറ്റീവ് കേസുകള്‍ 100 കഴിഞ്ഞു…

കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിക്കുന്നതിനിടയില്‍ ശ്രീലങ്കയില്‍ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്തു. 65 കാരനായ പ്രമേഹ രോഗിയാണ് വൈറസ് ബാധ മൂലം മരിച്ചത്. കൊളംബോയിലെ സാംക്രമിക രോഗ ആശുപത്രിയില്‍ മാരകമായ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായിരുന്ന ഇയാള്‍ ശനിയാഴ്ച മരിച്ചുവെന്ന് ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ അനില്‍ ജസിംഗെ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും രോഗിക്ക് ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ഇറ്റാലിയന്‍ വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ടിരുന്ന ലങ്കയിലെ രണ്ടാമത്തെ …

Read More »

കൊറോണയില്‍ വിറങ്ങലിച്ച്‌ ലോകം; സ്‌പെയിനില്‍ കൂട്ടമരണം; ൨൪ മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്…

യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ രണ്ടാമത്തെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായ സ്‌പെയിനില്‍ കൂട്ടമരണം തുടരുന്നു. 24 മണിക്കൂറില്‍ 832 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 5690 ആയിരിക്കുകയാണ്. പുതുതായി 7516 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 72,248 ആയി. വെറും രണ്ടാഴ്ച കൊണ്ടാണ് സ്‌പെയിനില്‍ മരണവും രോഗികളുടെ എണ്ണവും ഇത്രയും അധികത്തിലായത്. നിറഞ്ഞു കവിഞ്ഞതോടെ ആളുകള്‍ക്ക് ചികില്‍സ കിട്ടാതായി. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് രോഗവ്യാപനത്തിന് …

Read More »

ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….

കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …

Read More »

കൊറോണക്കാലത്ത് പിറന്ന പെണ്‍കുഞ്ഞിന് ഇട്ട പേര് ‘കൊറോണ’; ദമ്പതികള്‍ ഈ പേര് ഇടാന്‍ കാരണം…

ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നത്. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്. ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം …

Read More »

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി പാരിതോഷികം…?

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ക്ക് അഞ്ച് കോടി രൂപ സമ്മാനമായി ലഭിക്കും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടിത ഇറച്ചി റീട്ടെയിലര്‍ അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിക്കന്‍റെയും മുട്ടയുടെയും ഉപഭോഗം കൊറോണ വൈറസിന് കാരണമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരസ്യവുമായി അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്. വാര്‍ത്തകള്‍ പ്രചരിച്ചത് ചിക്കന്‍ കഴിക്കുന്നതില്‍ …

Read More »

കൊറോണ വൈറസ്; ഇറ്റലിയില്‍ മരുന്ന്​ ക്ഷാമം രൂക്ഷമാകുന്നു: 80 കഴിഞ്ഞവര്‍ക്ക്​ ചികിത്സയില്ല…

ഇറ്റലിയില്‍ കോവിഡ്​-19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതോടെ രൂക്ഷമായ മരുന്ന്​ ക്ഷാമം നേരിടുന്നു. ഇറ്റലിയില്‍​ കോവിഡ്-19​ ബാധിച്ചവരുടെ എണ്ണം 27,980 കടന്നു. രോഗബാധിത​രുടെ എണ്ണം ​ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച്‌​ പ്രായം കുറഞ്ഞവര്‍ക്ക്​ ചികിത്സാ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കി എന്നാണ്​ റിപ്പോര്‍ട്ട്​. 80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്​ടര്‍മാര്‍ ഒഴിവാക്കുന്നുവെന്നാണ്​ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ആശുപത്രികളിലും താല്‍ക്കാലിക ​ആരോഗ്യ …

Read More »

കേന്ദ്രമന്ത്രി വി മുരളീധരന് വൈറസ് ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്..!

കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. …

Read More »