ഇസ്രയേൽ-പലസ്തീൻ യുദ്ധം കരയുദ്ധത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ ഹമാസ് സായുധസംഘം നഗ്നയാക്കി ട്രക്കിൽ കൊണ്ടു പോകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ലോകജനത കണ്ടുകൊണ്ടിരിക്കുകയാണ്. പൈശാചികമായ ഈ പ്രവൃത്തി ലോക മനസ്സാക്ഷിയെ എല്ലാത്തരത്തിലും അക്ഷരാർത്ഥത്തിൽ വേദനിപ്പിച്ചതാണ്. ഒരു യുദ്ധം ഉണ്ടായാൽ അതിൻ്റെ പരിണത ഫലം ഏതൊക്കെ തരത്തിലായിരിക്കും അനുഭവിക്കേണ്ടി വരികയെന്നുള്ളതിൻ്റെ അവസാന ഉദാഹരണമാണിത്. ഹമാസ് സായുധസംഘം നഗ്നയാക്കി ട്രക്കിൽ കൊണ്ടുപോയ ജർമൻ യുവതിയുടെ ക്രെഡിറ്റ് കാർഡും കവർന്നതായിട്ടാണ് അറിവ്.ഹമാസിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന …
Read More »ഇസ്രയേൽ -പാലസ്തീൻ യുദ്ധത്തിൽ പാലസ്തീൻ ജനതയ്ക്ക് പിന്തുണ ആവർത്തിച്ച കോൺഗ്രസ് പ്രമേയത്തിൽ അഭിപ്രായവ്യത്യാസം
ഇസ്രയേൽ -പാലസ്തീനിൽ യുദ്ധത്തിൽ പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞതിനെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടായി. ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം പാലസ്തീൻ ജനതയ്ക്ക് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം. കോൺഗ്രസിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ യുദ്ധത്തിന് തുടക്കം കുറിച്ചത് പാലസ്തീൻ ആസ്ഥാനമായുള്ള ഹമാസ് ആണെന്നും അക്കാര്യം മറന്നുള്ള നിലപാട് പാടില്ലെന്നും ഏതാനും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒടുവിൽ ചെന്നിത്തലയുടെ …
Read More »ഇസ്രയേലിലെ സംഗീതോത്സവം ചോരക്കളമായി…
ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ പ്രവേശിച്ച ഹമാസ് സായുധസംഘം നടത്തിയ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രക്ഷപ്പെട്ടവരുടെ അനുഭവവിവരണങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . തെക്കൻ ഇസ്രയേലിൽ കിബു റ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണ് ഹമാസ്നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഗീതോത്സവം നടന്ന സ്ഥലം. വെള്ളിയാഴ്ച രാത്രിയിലെ നൃത്ത പരിപാടിക്ക് ശേഷം ക്യാമ്പുകളിൽ മിക്കവാറും …
Read More »ഇസ്രയേൽ ഗാസ വീഥികളിൽ മനുഷ്യർ മരിച്ചുവീഴുന്നു. ഗാസ വളഞ്ഞ് ഇസ്രയേൽ
വൈദ്യുതിയും ഭക്ഷണവും ഇല്ല ,സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. കരയുദ്ധത്തിലേക്ക്. ഇസ്രയേൽ -ഹമാസ് പോരാട്ടം അയവില്ലാതെ തുടരവേ മരിച്ചുവീഴുന്നവരുടെ എണ്ണം ഉയരുന്നു. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി. ഇതിൽ 10 നേപ്പാൾ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇസ്രയേൽ നടത്തിയ പ്രത്യാക്രമങ്ങളിൽ 560 പാലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയ്ക്കു നേരെ ആക്രമണത്തിന് ഇസ്രയേൽ മൂന്നുലക്ഷം റിസർവ് സൈനികരെ സജ്ജരാക്കി. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് …
Read More »ലഹരി അടിച്ചിട്ടുണ്ട് എങ്കിൽ അഞ്ചു മിനിറ്റിനുള്ളിൽ കണ്ടെത്തും മെഷീൻ
ലഹരി ഉപയോഗം തിരിച്ചറിയാൻ തൽസമയ ഉമിനീർ പരിശോധന മെഷീൻ പരീക്ഷണം തിരുവനന്തപുരത്ത് 19 പേരെ പരിശോധിച്ചപ്പോൾ 11 പേരും ലഹരിയിൽ ഉള്ളവരാണ്. സംശയം ഉള്ളയാളുടെ ഉമിനീർ മെഷീനിൽ പരിശോധിച്ചാൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് 5 മിനിറ്റിനുള്ളിൽ അറിയാം. ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ പാടുപ്പെട്ടിരുന്ന പോലീസിന് ആശ്വാസമായി പുതിയ മെഷീൻ എത്തി. സോട്ടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം. തിരുവനന്തപുരം നഗരത്തിലാണ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ 11 പേർ പരിശോധനയിൽ കുടുങ്ങി. …
Read More »ചെന്നൈ സ്വദേശിയുടെ അക്കൗണ്ടിൽ 753 കോടി? മെസ്സേജുകൾ കണ്ട്അവർ അമ്പരന്നു.
ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 9000 കോടി രൂപയെത്തിയ സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ രണ്ടുപേരുടെ അക്കൗണ്ടുകളിൽ കൂടി കോടിക്കണക്കിന് രൂപയെത്തി. ചെന്നൈ തേനാംപേട്ടയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രി സിൻ്റഅക്കൗണ്ടിൽ 753 കോടി രൂപയാണ് എത്തിയത്. കഴിഞ്ഞദിവസം ഇദ്രിസ് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്കുറച്ച് പണം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടിൽ 753 കോടി രൂപ ഉണ്ടെന്ന് സന്ദേശം എത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. മുന്നറിയിപ്പില്ലാതെ അക്കൗണ്ട് …
Read More »കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഏത് കൊലകൊമ്പൻ ആയാലും നടപടി വേണമെന്ന് മുൻ മന്ത്രി ജി സുധാകരൻ.
ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണത്തിൽ വന്നു വീണതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ലെന്നും ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പൻ ആയാലും നടപടിയെടുക്കണം, സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതും അല്ല നിക്ഷേപകരുടെ താണ്. ബാങ്കിൽ നിന്നും പണം …
Read More »ആനന്ദത്തിൽ ആറാടി അമൃതപുരി… സ്നേഹ കടലായി അമ്മ….
കടലും കായലും ഒത്തുചേരുന്ന ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെ തേടി പല കരകളും കടലുകളും കടന്നു തിരപോലെയെത്തുന്ന മക്കൾ…. പിറന്നാളാശംസകൾ നേരുന്ന അവരെ മക്കളെ… എന്ന ഹൃദയ ആശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ…. കൊല്ലത്ത് അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നു .മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദപൂജ നടന്നു .സമാധാനത്തിന്റെ വെള്ളപൂക്കൾ നദിയിലും പർവ്വതത്തിലും എന്നപോലെ നമ്മിലേക്കും …
Read More »ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിൽ പ്രകോപിതനായ യുവാവ് ഭക്ഷണത്തിൽ മണ്ണുവാരിയിട്ട് കടന്നു….?
ഭക്ഷണം കഴിച്ചിട്ട് കടം പറഞ്ഞ കാശ് ചോദിച്ച ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ അധിക്ഷേപിക്കുകയും ദേഹോ ഉപദ്രവവും ഏൽപ്പിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരി ഇടുകയും ചെയ്തു. എഴുകോൺ പരുത്തുംപാറ ജംഗ്ഷനിൽ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ പരുത്തുംപാറ അക്ഷര ഹോട്ടലിൽ മാറനാട് ചേലൂർ വിള വീട്ടിൽ രാധയും മകൻ തങ്കപ്പനും ചേർന്ന് നടത്തുന്ന ഹോട്ടലിൽ ചിറ്റാക്കോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ എസ് .നിവാസിൽ അനന്തുവാണ് ഇത്തരത്തിൽ പെരുമാറിയത്. …
Read More »പരാതികൾ ഒലിച്ചുപോയി. റോഡ് അടച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു…
വെള്ളക്കെട്ടായ കാരിക്കൽ മുക്കിൽക്കട- കോമളത്ത് റോഡാണ് നാട്ടുകാർ അടച്ചത്. പരാതികൾ ജല രേഖയായതോടെ പഞ്ചായത്തിലെ കാരിക്കൽ മുക്കിൽക്കട- കോമളത്ത് റോഡ് അടച്ച് നാട്ടുകാരുടെ പ്രതിഷേധം. മഴയെത്തിയാൽ നടന്നു പോകാൻ പോലും കഴിയാത്ത റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. റോഡിലെ കുഴികളിൽ നിറയുന്ന ചെളിവെള്ളം സമീപത്തെ കിണറുകളിലേക്ക് എത്തുന്നതിനാൽ ചില വീട്ടുകാർക്ക് കിണർ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. വാഹനങ്ങൾ കടന്നുപോയാൽഎൻജിൻവരെ വെള്ളം കയറുന്ന അവസ്ഥയിലാണ് .റോഡ് ഏതാണ് എന്നറിയാതെ …
Read More »