Breaking News

പരാതികൾ ഒലിച്ചുപോയി. റോഡ് അടച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു…

വെള്ളക്കെട്ടായ കാരിക്കൽ മുക്കിൽക്കട- കോമളത്ത് റോഡാണ് നാട്ടുകാർ അടച്ചത്. പരാതികൾ ജല രേഖയായതോടെ പഞ്ചായത്തിലെ കാരിക്കൽ മുക്കിൽക്കട- കോമളത്ത് റോഡ് അടച്ച് നാട്ടുകാരുടെ പ്രതിഷേധം. മഴയെത്തിയാൽ നടന്നു പോകാൻ പോലും കഴിയാത്ത റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. റോഡിലെ കുഴികളിൽ നിറയുന്ന ചെളിവെള്ളം സമീപത്തെ കിണറുകളിലേക്ക് എത്തുന്നതിനാൽ ചില വീട്ടുകാർക്ക് കിണർ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല.

വാഹനങ്ങൾ കടന്നുപോയാൽഎൻജിൻവരെ വെള്ളം കയറുന്ന അവസ്ഥയിലാണ് .റോഡ് ഏതാണ് എന്നറിയാതെ കടന്നുവരുന്ന സ്കൂട്ടർ യാത്രക്കാർ വീണു പരുക്ക് പറ്റിയ സംഭവങ്ങളും ധാരാളം ഉണ്ട് .വെള്ളക്കെട്ടിലൂടെ നടന്നു പോകാൻ നിവൃത്തിയില്ലാതെ വന്നതോടെ കഴിഞ്ഞ വർഷം യുവാക്കളുടെ നേതൃത്വത്തിൽ നടപ്പാലം നിർമ്മിച്ചറോഡാണിത്. കഴിഞ്ഞ മൂന്നര വർഷത്തിലേറെയായി ഈറോഡ് നന്നാക്കാൻ മുറവിളി കൂട്ടുകയാണ് നാട്ടുകാർ.

ഒടുവിൽ ജില്ലാ പഞ്ചായത്തിന്റെയും പവിത്രേശ്വരം പഞ്ചായത്തിന്റെയും വിഹിതം ഉൾപ്പെടെ മൊത്തം 21. 5 ലക്ഷം രൂപയ്ക്ക് റോഡ് നവീകരണത്തിന് അനുമതി ലഭിച്ചു ,പക്ഷേ മൂന്നുമാസമായി പണി തുടങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി .റോഡിൻറെ അവസ്ഥ അറിയാതെ എത്തുന്ന വാഹനയാത്രക്കാർ അപകടത്തിൽ പെടാതിരിക്കാൻ കൂടിയാണ് റോഡ് അടയ്ക്കാൻ തീരുമാനിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.കോമളത്തു ജംഗ്ഷനിൽ എത്തിയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര .ഈ റോഡും തകർന്ന് കിടക്കുകയാണ്.

ഏനാത്ത് -കൊല്ലം പൈപ്പ് ലൈൻ റോഡാണിത്. പുത്തൂർ ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും ,റോഡ് തടസ്സം ഉണ്ടാകുമ്പോഴും സമാന്തര റോഡായി ഈ റോഡിനെയാണ് ആശ്രയിക്കാറുള്ളത്. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഈ പ്രദേശത്തെ നിവാസികളുടെയും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരുടെയും ദുരിതം മനസ്സിലാക്കി എത്രയും വേഗം റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …