തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം കടന്നുപോകുന്നതിനായി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പോലീസ് തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് മരുന്ന് വാങ്ങാൻ പോയ യുവാവിനെ പോലീസ് …
Read More »ടാർഗറ്റിനനുസരിച്ച് ശമ്പളം; പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: വരുമാനത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ മാനേജ്മെന്‍റിന്‍റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം നിർദ്ദേശത്തിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിക്കാനാണ് തീരുമാനം. 100 ശതമാനം ടാർഗറ്റ് കൈവരിച്ചാൽ, അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റ് വെച്ചതിന്‍റെ 50 ശതമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളം മാത്രമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 …
Read More »ജി.എസ്.ടി കുടിശ്ശിക; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി കെ.എൻ. ബാലഗോപാൽ
അഗർത്തല(ത്രിപുര): കഴിഞ്ഞ 5 വർഷമായി കേരളം ജി എസ് ടി കുടിശ്ശികയുടെ കണക്ക് നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അവസാന ഗഡുവായി 750 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കാനുള്ളത്. നഷ്ടപരിഹാര തുക അഞ്ച് വർഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യമെന്നും ബാലഗോപാൽ പറഞ്ഞു. ഇന്ധന വില വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ തീരുമാനം പ്രേമചന്ദ്രൻ എം.പിയാണ് ലോക്സഭയിൽ ഉന്നയിച്ചത്. ജി.എസ്.ടി …
Read More »കോൺഗ്രസ്-സിപിഎം സഖ്യം ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാനാവാത്തതിനാൽ: അമിത് ഷാ
അഗര്‍ത്തല: വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ത്രിപുരയിൽ ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ത്രിപുരയിലെ സ്ഥിതിഗതികൾ മാറ്റാൻ ‘ചലോ പല്‍ടായ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചിരുന്നു. ഞങ്ങൾ അത് ചെയ്തു. നേരത്തെ …
Read More »സഭാ തർക്കം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് യാക്കോബായ – ഓർത്തഡോക്സ് സഭ
ന്യൂഡൽഹി: സഭാ തർക്ക പരിഹാരത്തിനായി ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബിൽ നിയമമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് യാക്കോബായ സഭ. കരട് ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിലോ അടുത്ത സമ്മേളനത്തിലോ നിയമമാക്കുമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ കരട് ബിൽ നിയമമാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതായി ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ അറിയിച്ചു. ഇരുസഭകളും തങ്ങളുടെ വ്യത്യസ്ത നിലപാട് സുപ്രീം കോടതിയെ അറിയിച്ചപ്പോൾ സംസ്ഥാന സർക്കാർ …
Read More »ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ദുബായ്
ദുബായ്: ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ദുബായ് ആതിഥേയത്വം വഹിക്കും. 71-ാമത് മിസ്സ് വേൾഡ് മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ലോക സുന്ദരി കരോലിന ബിലാവസ്ക പുതിയ സൗന്ദര്യ രാജ്ഞിയെ കിരീടമണിയിക്കും. മത്സരത്തിന്‍റെ സമയമോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
Read More »വരൻ്റെ അമ്മാവന് പനീർ കിട്ടിയില്ല; വിവാഹ വിരുന്നിൽ ‘തല്ലുമാല’
ലക്നൗ: വരന്‍റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടിയില്ലെന്ന പരാതിയെ തുടർന്ന് വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾ പരസ്പരം ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ വീട്ടുകാരാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. സദ്യയിൽ വരന്‍റെ അമ്മാവന് പനീർ കറി ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട പാട്ട് വെക്കാതിരുന്നതിന് …
Read More »ഓസ്കർ വേദിയിൽ ലൈവായി ‘നാട്ടു നാട്ടു’; പരിശീലനം ആരംഭിച്ചെന്ന് കീരവാണി
ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്കർ നാമനിർദ്ദേശവും നേടിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. പുരസ്കാരാർഹനായ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എം.എം കീരവാണി ഓസ്കറിൽ തത്സമയം പരിപാടി അവതരിപ്പിക്കുന്നു എന്നതാണ് പുതിയ വിവരം. കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ചും ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു കൊറിയോഗ്രാഫർ. …
Read More »മൊത്തവില പണപ്പെരുപ്പം; ജനുവരിയിൽ 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂഡല്‍ഹി: രാജ്യത്തെ വാർഷിക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമാണ്. ഇന്ധനത്തിന്‍റെയും വൈദ്യുതിയുടെയും വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണം. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2022 ഡിസംബറിൽ 4.95 ശതമാനവും 2022 നവംബറിൽ 6.12 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യ പണപ്പെരുപ്പം 2022 ഡിസംബറിലെ 1.25 ശതമാനത്തിൽ …
Read More »ബിബിസി റെയ്ഡ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പാർലമെന്‍ററി സമിതി അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിയെ പിന്തുടരുകയാണെണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രസർക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് നേതാക്കളും റെയ്ഡിനെ വിമർശിച്ചു. ആദ്യം ബിബിസി ഡോക്യുമെന്‍ററി നിരോധിച്ചു. അദാനിക്കെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം നടക്കുന്നില്ല. എന്നാൽ ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി പരിശോധന. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് …
Read More »