Breaking News

News Desk

ഓപ്പറേഷന്‍ ദോസ്ത്; തുർക്കിയിലും സിറിയയിലും സഹായഹസ്തവുമായി ഇന്ത്യൻ രക്ഷാദൗത്യം

ന്യൂഡല്‍ഹി: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 20,000 ത്തിലധികം പേരാണ് മരിച്ചത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർചലനങ്ങളും ഇരു രാജ്യങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തു. കടുത്ത തണുപ്പും പട്ടിണിയും പരിക്കേറ്റവരും മൃതദേഹങ്ങളുമാണ് രാജ്യത്തെമ്പാടും. അതിജീവിച്ചവർക്ക് പുനരധിവാസം ആവശ്യമാണ്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ മരിച്ചോ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് തുർക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ ദുരിതാശ്വാസ പ്രവർത്തകരെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചത്. ഇന്ത്യയെ കൂടാതെ …

Read More »

ശമ്പളം ബുധനാഴ്ചയ്ക്കുള്ളിൽ നൽകണം, ഇല്ലെങ്കിൽ പൂട്ടിക്കോളൂ; കെഎസ്ആർടിസിയോട് ഹൈക്കോടതി

കൊച്ചി: ബുധനാഴ്ചയ്ക്കകം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയോടെ ശമ്പളം നൽകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്മെന്‍റ് കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കി. എന്നാൽ യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടിക്കോളും എന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം …

Read More »

വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി വിമാനം റദ്ദാക്കൽ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമുള്ള ഷെഡ്യൂളുകൾ പൂർണ്ണമായും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഫെബ്രുവരി 10ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും, ഫെബ്രുവരി 13ന് കോഴിക്കോട് നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 4.20ന് പുറപ്പെട്ട് രാവിലെ ഏഴിന് കുവൈത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് റദ്ദാക്കിയത്. കുവൈത്തിൽ നിന്ന് …

Read More »

ജമ്മു കശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി; രാജ്യത്ത് ആദ്യം

ശ്രീനഗർ: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് സന്തോഷവാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് വൻ ലിഥിയം ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൈൻസ് സെക്രട്ടറി വിവേക് …

Read More »

ഉമ്മൻ ചാണ്ടിയുടെ ന്യുമോണിയ പൂർണമായും ഭേദമായി; തുടർ ചികിത്സക്കായി കൊണ്ടുപോയേക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ പൂർണമായും ഭേദമായതായി ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസ തടസവുമില്ല. കഴിഞ്ഞ 48 മണിക്കൂറായി ഓക്സിജൻ സപ്പോർട്ടും ആവശ്യം വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും കുടുംബത്തോടും സംസാരിക്കുകയും ചെയ്തു. ന്യൂമോണിയ പൂർണമായും ശമിച്ചതിനാൽ തുടർ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്നും നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ സംഘവും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിലയിരുത്തി. തുടർ …

Read More »

സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്ര ലൈൻ അടയാളപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി. സീബ്ര ലൈനിൽ വെച്ച് കാൽനട യാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ 48.32 ലക്ഷം രൂപ …

Read More »

ഇന്ത്യയിലെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്; 9 മാസത്തെ ശമ്പളം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം ബ്രസീൽ, ദുബായ് ഉൾപ്പെടെയുള്ള വിപണികൾക്ക് വേണ്ടിയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28 ആയിരിക്കും അവസാന തൊഴിൽ ദിവസമെന്ന് തിങ്കളാഴ്ച കമ്പനി ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി …

Read More »

മാന്ദ്യ ഭീതിയിൽ വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: മാന്ദ്യ ഭീതിയെ തുടർന്ന് ഓഹരി വിപണിയിൽ ഇടിവ്. ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റി 50 പോയിന്‍റിലധികം ഇടിഞ്ഞ് 17,850 ലെവലിലും, ബിഎസ്ഇ സെൻസെക്സ് 200 പോയിന്‍റ് ഇടിഞ്ഞ് 60,596 ലെവലിലുമാണ് വ്യാപാരം നടത്തുന്നത്. അതേസമയം, നിഫ്റ്റി സ്മോൾകാപ്പ് സൂചിക നിഫ്റ്റി മിഡ്കാപ്പ് സൂചികയെ മറികടന്നു. മേഖലാടിസ്ഥാനത്തിൽ നിഫ്റ്റി മീഡിയ, നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികകൾ 2% വരെ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾ 1% വരെ ഇടിവ് …

Read More »

ഓസ്ട്രേലിയ Vs റെസ്റ്റ് ഓഫ് ദ് വേൾഡ്; വനിതാ ടി20ക്ക് ഇന്ന് തുടക്കം

കേപ്ടൗൺ: ഓസ്ട്രേലിയ Vs റെസ്റ്റ് ഓഫ് ദ് വേൾഡ്; വനിതാ ടി20 ലോകകപ്പിനുള്ള മാച്ച് ഫോർമുലയാണിത്. ഇത്തവണയും അതിന് മാറ്റമില്ല. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ലോകകപ്പിന്‍റെ എട്ടാം പതിപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓസീസ് ആധിപത്യത്തെ തകർക്കാൻ ശ്രമിക്കും. 2020 ൽ അഞ്ചാം കിരീടം സ്വന്തമാക്കിയതിന് ശേഷവും ഓസ്ട്രേലിയൻ വനിതാ ടീം മികച്ച ഫോമിലാണ്. 22 മാസത്തിനിടെ ഒരു ടി20 മത്സരം മാത്രമാണ് ഇവർ തോറ്റത്. ഇന്ത്യക്കെതിരായ സൂപ്പർ …

Read More »

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി; വേൾഡ് റെക്കോർഡ് ഇനി പാറ്റിന് സ്വന്തം

സാൻ ഡീഗോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി ഏതാണെന്ന് അറിയോമോ? പാറ്റ് എന്ന് പേരുള്ള ഒരു പസഫിക് പോക്കറ്റ് മൗസാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി. മനുഷ്യരുടെ പരിചരണത്തിൽ വളരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് പാറ്റ് സ്വന്തമാക്കിയത്. ഒമ്പത് വയസുണ്ട് പാറ്റിന്.  സ്റ്റാർ ട്രെക്ക് നടൻ പാട്രിക് സ്റ്റുവർട്ടിന്‍റെ പേരുമായി ബന്ധപ്പെട്ടാണ് എലിക്ക് പാറ്റ് എന്ന് പേരിട്ടത്. ബുധനാഴ്ച പാറ്റിന് …

Read More »