യുഎഇ : യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അബുദാബിയിലെയും ദുബായിലെയും താപനില 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 5 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് താപനിലയിൽ കുറവുണ്ടാകും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് റെഡ്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചില ഉൾപ്രദേശങ്ങളിൽ ഇന്ന് …
Read More »ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു; ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷം
ധാക്ക: പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ വസ്ത്ര വ്യവസായത്തിന്‍റെ തകർച്ചയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബംഗ്ലാദേശിന് 470 കോടി ഡോളർ ധനസഹായം അനുവദിച്ചിരുന്നു. താൽക്കാലികമായെങ്കിലും ഈ സഹായം ഉപയോഗിച്ച് നിലനിൽക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്കടക്കം …
Read More »10 കോടി ഉപഭോക്താക്കള്‍, ടിക്ക്‌ടോക്കിന്റെ റെക്കോർഡ് പിന്തള്ളി ചാറ്റ്ജിപിടി
ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി മാറി ചാറ്റ്ജിപിടി. ബീറ്റാ പതിപ്പ് പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക്‌ടോക്ക് സ്ഥാപിച്ച റെക്കോർഡിനെയാണ് ഇതു മറികടന്നത്. മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാതെ തന്നെ ചാറ്റ്ജിപിടി 10 കോടിയിലധികം ഉപഭോക്താക്കളെ നേടി എന്നതും ശ്രദ്ധേയമാണ്. ജനുവരിയിൽ പ്രതിദിനം 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിടിയിൽ എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന …
Read More »അമുൽ പാൽ വില വർദ്ധിപ്പിച്ചു; ലിറ്ററിന് 3 രൂപ കൂട്ടി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉൽപന്ന വിതരണക്കാരായ ജികോംഫെഡ് അമുൽ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ അമുൽ ഗോൾഡ് ലിറ്ററിന് 66 രൂപയും അമുൽ താസ ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാലിന് 56 രൂപയും അമുൽ എ2 എരുമ പാലിന് ലിറ്ററിന് 70 രൂപയുമായിരിക്കും വില. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആണ് അമുൽ …
Read More »പുനഃസംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ വാക്പോരും ഇറങ്ങിപ്പോക്കും
പത്തനംതിട്ട: പാർട്ടി പുനഃസംഘടനയെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പട്ടിക തയ്യാറാക്കാൻ ചേർന്ന പുനഃസംഘടനാ സമിതിയിൽ നിന്ന് മൂന്ന് മുൻ ഡി.സി.സി പ്രസിഡന്‍റുമാർ ഇറങ്ങിപ്പോയി. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും യോഗത്തിൽ ശക്തമായ വിമർശനമുയർന്നു. ഇന്ന് ചേർന്ന പുനഃസംഘടനാ സമിതിയിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുമുണ്ടായി. യോഗം തുടങ്ങിയതിന് പിന്നാലെ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തെച്ചൊല്ലിയും തർക്കമുണ്ടായി. നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂടി ഉൾപ്പെടുത്തി പുനഃസംഘടന നടത്തണമെന്ന് മുൻ ഡിസിസി പ്രസിഡന്‍റുമാരായ …
Read More »പെരിന്തല്‍മണ്ണയില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് നോറോ വൈറസ് ബാധ; 55 വിദ്യാർഥികൾ നിരീക്ഷണത്തില്‍
മലപ്പുറം: പെരിന്തൽമണ്ണയിൽ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഉദര സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. ഈ വൈറസ് ആമാശയത്തിന്‍റെയും കുടലിന്‍റെയും പാളിയുടെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് കാര്യമായി ബാധിച്ചേക്കില്ലെങ്കിലും, കൊച്ചുകുട്ടികളിലും പ്രായമായവരിലും …
Read More »ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ സുപ്രീംകോടതി വെറുതെവിട്ടയാൾ മറ്റൊരു കൊലക്കേസിൽ അറസ്റ്റിൽ
ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കി വിട്ടയാൾ മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി സ്വദേശി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് ഡൽഹിയിലെ ദ്വാരകയിലായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറെ രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പവൻ എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം …
Read More »മോഷണശ്രമം പാളി, ജ്വല്ലറി ഉടമയോട് ക്ഷമാപണം നടത്തി കത്തെഴുതി വച്ച് കള്ളന്മാർ
മീററ്റ്: സംഗതി കള്ളൻമാരാണെങ്കിലും, അവരിലും ചില തമാശക്കാരുണ്ടാകും. പലപ്പോഴും ഇത്തരം കള്ളന്മാരുടെ മോഷണ കഥകൾ നമ്മെ ചിരിപ്പിക്കാറുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ഇത്തരം രണ്ട് മോഷ്ടാക്കൾ നടത്തിയ കവർച്ചാ ശ്രമത്തിന്‍റെ കഥ പുറത്തുവരുന്നത്. മണി ഹെയ്സ്റ്റ് സീരീസിനെ പോലും വെല്ലുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കി ജ്വല്ലറിക്കുള്ളിൽ മോഷണം നടത്താൻ കയറിയ ഈ കള്ളന്മാരുടെ ശ്രമം പരാജയപ്പെട്ടു. കവർച്ചാ ശ്രമം പരാജയപ്പെട്ടെങ്കിലും മോഷ്ടിക്കാൻ കയറിയ ജ്വല്ലറിയുടെ ഉടമയ്ക്ക് മാപ്പ് അപേക്ഷിച്ച് കത്തെഴുതി …
Read More »ഒമാനിൽ 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാർച്ച് 15 മുതൽ
മസ്കത്ത്: 10, 12 ക്ലാസുകളിലെ സി. ബി.എസ്. ഇ ബോർഡ് പരീക്ഷകൾ മാർച്ച് 15 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ അടുത്തമാസം 21 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5 നും അവസാനിക്കും. ഒമാനിലെ എല്ലാ സ്കൂളുകളിലും 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവധി ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളും പൂർണ്ണ പിന്തുണയോടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് പരീക്ഷ പൂർണ്ണരൂപത്തിൽ നടക്കുന്നത്. കഴിഞ്ഞ വർഷം …
Read More »പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്. അടുത്ത ഇടെയാണ് പത്മഭൂഷൺ ലഭിച്ചത്.
Read More »