Breaking News

പെരിന്തല്‍മണ്ണയില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് നോറോ വൈറസ് ബാധ; 55 വിദ്യാർഥികൾ നിരീക്ഷണത്തില്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

ഉദര സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. ഈ വൈറസ് ആമാശയത്തിന്‍റെയും കുടലിന്‍റെയും പാളിയുടെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് കാര്യമായി ബാധിച്ചേക്കില്ലെങ്കിലും, കൊച്ചുകുട്ടികളിലും പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും രോഗം ബാധിച്ചാൽ ഇത് ഗുരുതരമാകാൻ സാധ്യതയുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …