Breaking News

News Desk

കേരളത്തിൽ പോരടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചു, ജനം ബിജെപിയുടെ കൂടെ നിന്നു: അമിത് ഷാ

തൃശൂർ: കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ ഒന്നിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിജീവനത്തിന് വേണ്ടിയാണ് അവർ ഒന്നിച്ചത്. എന്നാൽ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തുവെന്നും അമിത് ഷാ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ബി.ജെ.പി പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത്‌ ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസും ഇത് അംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും …

Read More »

ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നത് ദൗർഭാഗ്യകരം: പ്രധാനമന്ത്രി

ഹുബ്ബള്ളി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സന്ദർശന വേളയിൽ ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ശക്തിക്കും ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഭഗവാൻ ബസവേശ്വരയെയും കർണാടകയിലെ ജനങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അവർ അപമാനിക്കുകയാണ്. കർണാടകയിലെ …

Read More »

ബ്രഹ്മപുരം തീപിടിത്തം; നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും നിരീക്ഷിക്കുന്നതിനും ഫീൽഡ് തലത്തിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനുമാണ് ഇത് സ്ഥാപിക്കുന്നത്. തീപിടിത്തം കാരണം ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായ ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പിന്‍റെ ഏഴ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് എത്തുക. രണ്ട് യൂണിറ്റുകൾ തിങ്കളാഴ്ചയും 5 യൂണിറ്റുകൾ ചൊവ്വാഴ്ചയും പ്രവർത്തനം ആരംഭിക്കും. പ്രദേശത്തെ …

Read More »

‘വെൽക്കം ടു അമിത് ഷാ’; പരിഹസിച്ച് ബിആർഎസിന്റെ ‘വാഷിങ് പൗഡർ നിർമ’ പോസ്റ്റർ

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യുടെ പോസ്റ്റർ. നിർമ വാഷിങ് പൗഡറിന്‍റെ പരസ്യത്തിൽ ബിജെപി നേതാക്കളുടെ തല വെട്ടിയൊട്ടിച്ച ചിത്രങ്ങൾക്ക് താഴെ ‘വെൽക്കം ടു അമിത് ഷാ’ എന്ന് എഴുതിയ പോസ്റ്ററുകൾ ശനിയാഴ്ചയാണ് ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടത്. 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (കെസിആർ) …

Read More »

സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് വീട്ടിൽ വൻ തീപിടിത്തം

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശവാസിയായ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു. കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. മകൾ ഫോൺ ചാർജ് ചെയ്യാൻ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ഇദ്‌രീസ് കഅബി പറഞ്ഞു. ആദ്യം മുറിയിലും പിന്നീട് സമീപത്തെ ഹാളിലേക്കും തീ പടർന്നു. ഫർണിച്ചർ ഉൾപ്പെടെ മുറിയിലെയും ഹാളിലെയും എല്ലാ വസ്തുക്കളും കത്തിനശിച്ചു.

Read More »

ശരിയായി പ്രവർത്തിച്ചാൽ നിലനിൽക്കും, ഇല്ലെങ്കിൽ ഉപ്പുകലം പോലെയാകും: താക്കീതുമായി എം വി ഗോവിന്ദൻ

ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കിൽ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. “തെറ്റായ പ്രവണത സഹിക്കുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. ആരെങ്കിലും അതിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഓർക്കുക. ശരിയായ പ്രവർത്തനം നടത്തിയാൽ തഴച്ച് …

Read More »

20 വര്‍ഷം മുമ്പ് കാണാതായി; മുതലയെ കണ്ടെത്തി മൃഗശാല അധികൃതർ

ടെക്സാസ്: ടെക്സാസിലെ മൃഗശാലയിൽ നിന്ന് 20 വർഷം മുമ്പ് കാണാതായ മുതല തിരിച്ചെത്തി. ഓമനിച്ച് വളർത്തുന്നതിനായി മോഷ്ടിച്ചെന്ന് കരുതുന്ന മുതലയെയാണ് 20 വർഷത്തിന് ശേഷം കണ്ടെത്തിയത്. ന്യൂ ബ്രൗൺഫെൽസിലെ അനിമൽ വേൾഡ് ആൻഡ് സ്നേക്ക് ഫാം മൃഗശാലയിൽ നിന്നാണ് മുതലയെ കാണാതായത്. ഈ മുതലയാണ് വെള്ളിയാഴ്ച മൃഗശാലയിൽ തിരിച്ചെത്തിയത്. സമീപ പ്രദേശത്ത് ശല്യമുണ്ടാക്കുന്ന മുതലകളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മൃഗശാല അധികൃതർ ഈ മുതലയെ കണ്ടെത്തിയത്. കാള്‍ഡ് വെല്‍ കൗണ്ടി പ്രദേശത്ത് …

Read More »

അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘത്തിന് രൂപം നൽകി. നാല് കുങ്കി ആനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ അരിക്കൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു. 30 അംഗ സംഘം ഈ മാസം 16ന് ശേഷമാണ് എത്തുക. അരിക്കൊമ്പനെ പിടിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. ശാസ്ത്രീയമായ …

Read More »

കേരളത്തിന് ആശ്വാസം; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കൂടുതൽ. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ …

Read More »

ജഡ്ജിയെ ഭസ്മാസുരനോട് താരതമ്യം ചെയ്തു; അഭിഭാഷകന് ശിക്ഷ വിധിച്ച് ഹൈക്കോടതി

ദിസ്പുർ: പുരാണത്തിലെ രാക്ഷസനായ ഭസ്മാസുരനോട് വനിതാ ജഡ്ജിയെ താരതമ്യപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയ അഭിഭാഷകനെ ശിക്ഷിച്ച് ഗുവാഹത്തി ഹൈക്കോടതി. ജില്ലാ അഡീഷണൽ വനിതാ ജഡ്ജിക്കെതിരെ ആയിരുന്നു അഭിഭാഷകൻ ഉത്‍പാല്‍ ഗോസ്വാമിയുടെ പരാമർശം. ജസ്റ്റിസുമാരായ കല്യാൺ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗോസ്വാമിയെ ശിക്ഷിച്ചത്. നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയിൽ അഭിഭാഷകൻ ഒരു പരാതി നൽകിയിരുന്നു. തന്‍റെ ഭാഗം കേൾക്കാത്തതിൽ അഭിഭാഷകൻ അസ്വസ്ഥനായിരുന്നു. തുടർന്ന് അഭിഭാഷകൻ ജഡ്ജിയുടെ …

Read More »