Breaking News

News Desk

നടൻ സതീഷ് കൗശിക്കിൻ്റെ മരണം കൊലപാതകം; വെളിപ്പെടുത്തലുമായി സ്ത്രീ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സതീഷ് കൗശിക് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ തൻ്റെ ഭർത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി ഒരു സ്‍ത്രീ രംഗത്തെത്തിയിരിക്കുകയാണ്. സതീഷ് നൽകിയ 15 കോടി രൂപ തിരികെ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് നടനെ കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. സതീഷിനെ ഗുളികകൾ നൽകി കൊലപ്പെടുത്തിയെന്നാണ് ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇവർ ഡൽഹി പോലീസ് കമ്മീഷണർ ഓഫീസിൽ …

Read More »

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നു; ‘കക്കുകളി’ നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത

തൃശൂർ: ‘കക്കുകളി’ എന്ന നാടകം ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ അതിരൂപതയിലെ പള്ളികളിൽ പ്രതിഷേധ കുറിപ്പ് വായിച്ചു. നാടകത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പള്ളികളിൽ സർക്കുലർ വായിച്ചത്. തിങ്കളാഴ്ച 9.30-ന് പടിഞ്ഞാറേകോട്ടയിൽനിന്ന് കളക്ടറേറ്റിലേക്ക് വിശ്വാസികൾ മാർച്ച് നടത്തും. അതേസമയം, നാടകത്തെ വിമർശിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കന്യാസ്ത്രീ മഠത്തിലെത്തുന്ന ഒരു പെൺകുട്ടി നേരിടുന്ന ബുദ്ധിമുട്ടുകളെ ചുറ്റിപ്പറ്റിയാണ് നാടകം. എഴുത്തുകാരൻ ഫ്രാൻസിസ് നെറോണയുടെ …

Read More »

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി; പരീക്ഷകളിൽ മാറ്റമില്ല

കൊച്ചി: ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13, 14, 15 (തിങ്കൾ, ചൊവ്വ, ബുധന്‍) തീയതികളിൽ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ, ഡേകെയർ സെന്‍ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. …

Read More »

കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിൽ: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ബെംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ശവക്കുഴി തോണ്ടുന്നത് കോണ്‍ഗ്രസ് സ്വപ്നം കാണുമ്പോൾ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ നിർമാണത്തിന്‍റെ തിരക്കിലായിരുന്നു താനെന്ന് പ്രധാനമന്ത്രി പറഞ്ഞു.’മോദി തേരി ഖബര്‍ ദുദേഗി(മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരാമർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. 8,172 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ രാജ്യത്തിന് സമർപ്പിച്ച …

Read More »

സ്വവർഗ വിവാഹം; എതിർപ്പുമായി കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സ്വവർഗ രതിയും ഒരേ ലിംഗത്തിൽപ്പെട്ടവർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. പുരുഷനെ ഭർത്താവായും സ്ത്രീയെ ഭാര്യയായും കാണുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ, ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് പുരുഷൻ പിതാവും …

Read More »

യാത്രക്കാരിലുള്ള വിശ്വാസം ആണ് എല്ലാം; കണ്ടക്ടർ ഇല്ലാതെ ഓടി സ്വകാര്യ ബസ്

പാലോട് : അത്യാധുനിക സംവിധാനങ്ങൾ എല്ലാം തികഞ്ഞ ഒരു ബസ്. എന്നാൽ അതിൽ കണ്ടക്ടർ ഇല്ല. യാത്രക്കാരിൽ വിശ്വാസം അർപ്പിച്ച്, അവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ബസ് ഓട്ടം തുടരുകയാണ്. പാലോട്-കല്ലറ റൂട്ടിൽ ഓടുന്ന അനന്തപുരി എന്ന ബസ് ആണ് ജനഹൃദയം കീഴടക്കി നിരത്തിലൂടെ പായുന്നത്. ‘യാത്രാ കൂലി ഈ ബോക്സിനുള്ളിൽ നിക്ഷേപിക്കുക’ എന്നെഴുതി സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ് ആണ് ബസിലെ ആകർഷണം. ചില്ലറ ഇല്ലെങ്കിൽ ഡ്രൈവറുടെ സീറ്റിന് അരികിലുള്ള ബക്കറ്റിലെ …

Read More »

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലി; ഇന്ത്യന്‍ വംശജനെതിരെ കേസ്

മുംബൈ: എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിനും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. മാർച്ച് 11നാണ് 37 കാരനായ രമാകാന്തിനെതിരെ ഷഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രമാകാന്ത് വിമാനത്തിന്‍റെ ശുചിമുറിയിൽ പ്രവേശിച്ചതിന് പിന്നാലെ ഫയർ അലാറം മുഴങ്ങി. ജീവനക്കാർ എത്തുമ്പോൾ രമാകാന്തിന്‍റെ കൈയിൽ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. രമാകാന്തിന്‍റെ കയ്യിൽ നിന്ന് സിഗരറ്റ് പിടിച്ചു വാങ്ങിയതോടെയാണ് പ്രകോപിതനായ ഇയാൾ ജീവനക്കാർക്ക് …

Read More »

പരസ്യ പ്രസ്താവന; രാഘവനും മുരളീധരനുമെതിരായ പരാതി ഹൈക്കമാന്‍ഡിന് കൈമാറി കെപിസിസി

കോഴിക്കോട്: എം കെ രാഘവനും കെ മുരളീധരനുമെതിരായ പരാതി കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറി. ഇരുവരുടെയും പരസ്യപ്രസ്താവനയിൽ എന്താണ് വേണ്ടതെന്ന് എ.ഐ.സി.സി തീരുമാനിക്കും. അതേസമയം നേതൃത്വത്തിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് രാഘവനും മുരളീധരനും. രാഘവന്‍റെയും മുരളീധരന്‍റെയും പരസ്യ വിമർശനങ്ങളിൽ കോഴിക്കോട് ഡി.സി.സി സമർപ്പിച്ച റിപ്പോർട്ട് കെ.പി.സി.സി ശുപാർശ കൂടി ചേർത്താണ് കെ സുധാകരൻ ഹൈക്കമാൻഡിന് അയച്ചത്. ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കെ.പി.സി.സിക്ക് അധികാരമില്ലാത്തതിനാലാണ് സുധാകരൻ വിഷയം എ.ഐ.സി.സിക്ക് വിട്ടത്. ഇരുവരുടെയും പരസ്യവിമർശനം …

Read More »

റമദാൻ; യുഎഇയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം അഞ്ചര മണിക്കൂറാക്കും

അബുദാബി: യു.എ.ഇയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം റമദാനിൽ അഞ്ചര മണിക്കൂറായി കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതുക്കിയ സമയം. ഓരോ സ്ഥാപനത്തിന്‍റെയും സേവന സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.

Read More »

അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച; ബ്രഹ്മപുരം വിഷയത്തിൽ രഞ്ജി പണിക്കര്‍

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംഭരിക്കുന്നത് കുറ്റകരമാണെന്നും കൊച്ചി വിട്ടുപോകാൻ സ്ഥലമില്ലാത്തവർ എന്ത് ചെയ്യുമെന്നും രഞ്ജി പണിക്കർ പ്രതികരിച്ചു. തന്‍റെ വീടിനടുത്ത് പുക വരുന്നതോ തനിക്ക് പ്രശ്നമുണ്ടോ എന്നതല്ല യഥാർത്ഥ പ്രശ്നം. കഴിഞ്ഞ 10 ദിവസമായി കൊച്ചി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കൊച്ചിയിലെ മുഴുവൻ ജനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഇത് സംഭവിച്ചതിന് ശേഷവും വിഷയം കൈകാര്യം …

Read More »