Breaking News

News Desk

കുടിയേറ്റക്കാർക്കെതിരായ ‘സ്റ്റോപ്പ് ദി ബോട്ട്സ്’; ന്യായീകരണവുമായി ഋഷി സുനക്

ലണ്ടൻ: അനധികൃതമായി ബ്രിട്ടണിലെത്താൻ ഇംഗ്ലീഷ് ചാനൽ വഴി സുരക്ഷിതമല്ലാത്ത യാത്രകൾ നടത്തുന്ന കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയായ ‘സ്റ്റോപ്പ് ദി ബോട്ട്സി’ നെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർലമെന്‍റിൽ അവതരിപ്പിച്ച അനധികൃത കുടിയേറ്റ ബില്ലിൻ്റെ സാധ്യതയെക്കുറിച്ച് പ്രതിപക്ഷം സുനക്കിനെ വെല്ലുവിളിച്ചിരുന്നു. ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ എത്തുന്ന അഭയാർഥികളെ ബ്രിട്ടീഷ് മണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ തിരിച്ചയക്കുന്നതാണ് പുതിയ നിയമം. ബോട്ടുകൾ തടയുന്നത് തന്‍റെ മാത്രം മുൻഗണനയല്ലെന്നും ജനങ്ങളുടെ …

Read More »

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി

കൊഹിമ: ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കത്തിനിടെ നാഗാലാൻഡിലെ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തീരുമാനിച്ചു. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സർക്കാരിന്റെ ഭാഗമാകാനുള്ള സംസ്ഥാന ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ ബിജെപി-എൻഡിപിപി സഖ്യത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്തുവന്നിട്ടില്ല. അടുത്തിടെ നടന്ന നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴിലും വിജയിച്ച എൻസിപി മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ …

Read More »

അമിത രക്തസ്രാവം, ഞരമ്പ് വിങ്ങി; മകനായ് വേദന മറന്ന സ്മിത ഇന്ന് 10 ലക്ഷം നേടുന്ന സംരംഭക

പത്തനംതിട്ട : അബോർഷനല്ലാതെ മറ്റ് മാർഗമില്ലെന്ന ഡോക്ടർമാരുടെ വാക്കുകൾ താങ്ങാനുള്ള കരുത്ത് പ്രിയപ്പെട്ട കൺമണിയെ കാത്തിരുന്ന സ്മിതക്ക്‌ ഉണ്ടായിരുന്നില്ല. പ്ലാസന്റ ഗർഭപാത്രത്തോട് ചേർന്നിരിക്കുന്ന പ്ലാസന്റ ഇൻക്രിറ്റ എന്ന ഗുരുതര അവസ്ഥ ആയിരുന്നെങ്കിലും കുഞ്ഞിനെ പ്രസവിക്കാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ ആറാം മാസത്തിൽ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുക്കേണ്ടി വന്നു. ആരോഗ്യവാനായ കുഞ്ഞ്. എന്നാൽ രക്തസ്രാവം തുടർന്നതിനാൽ സ്മിതക്ക്‌ ഒരാഴ്ച നീണ്ട ശസ്ത്രക്രിയക്ക്‌ വിധേയയാവേണ്ടി വന്നു. 135 കുപ്പി ചോര കയറ്റി, …

Read More »

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അട്ടിമറി സാധ്യത തള്ളി കളക്ടർ

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളി ജില്ലാ കളക്ടർ രേണുരാജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ് രേണു രാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്ന് കളക്ടർ വിശദീകരിച്ചു. ഇക്കാരണത്താൽ, പുറന്തള്ളുന്ന ചൂട് മൂലമുണ്ടായ സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ താപനില വർദ്ധിച്ചതും വേഗത കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേർത്തു. മാർച്ച് രണ്ടിന് വൈകിട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസ് …

Read More »

പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം: രേണുരാജ്

കൊച്ചി: സ്ഥലംമാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കളക്ടർ രേണുരാജ്. വനിതാ ദിനാശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റ്. “പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനമാണ്. വെറുമൊരു പെണ്ണാണെന്ന് പറയുന്നിടത്താണ് പ്രതിഷേധം,” രേണുരാജ് കുറിച്ചു. ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി വയനാട്ടിൽ നിയമിച്ചത്. ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലംമാറ്റം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷാണ് പുതിയ എറണാകുളം കളക്ടർ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം രൂക്ഷമായി …

Read More »

‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കമുള്ള സീരീസുകൾ ഇനി ഹോട്ട്സ്റ്റാറില്‍ ലഭ്യമാകില്ല

മുംബൈ: എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാൽ ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള ഷോകൾ ഇനി ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമാകില്ല. ഡിസ്നി സിഇഒ ബോബ് ഇഗർ കമ്പനിയിൽ ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മാർച്ച് 31 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ എച്ച്ബിഒ ഉള്ളടക്കം ലഭ്യമാകില്ല. 100,000 മണിക്കൂറിലധികം ടിവി ഷോകളും സിനിമകളും ഉൾക്കൊള്ളുന്ന ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലെ വിപുലമായ ലൈബ്രറിയും, ആഗോള കായിക …

Read More »

മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവത്തിൽ എം.വി.ഗോവിന്ദനെതിരെ പ്രതിഷേധം

തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ റാലിയിൽ പ്രസംഗിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. ഇത്രയധികം ആളുകളുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് വേദനാജനകമാണ്. അദ്ദേഹം അറിവുള്ളവനാണ്. മൈക്ക് ബാലൻസ് അറിയാത്തതാണ് പ്രശ്നമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റ് കെ ആർ റാഫി പറഞ്ഞു. മൈക്കിനടുത്ത് നിന്ന് സംസാരിക്കാൻ …

Read More »

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; എഴുതാൻ 4,19,554 വിദ്യാർത്ഥികൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. സർക്കാർ മേഖലയിൽ 1,170 കേന്ദ്രങ്ങളും എയ്ഡഡ് മേഖലയിൽ 1,421 കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് സ്കൂളുകളിൽ നിന്ന് …

Read More »

വെളിപ്പെടുത്തലില്‍ ഒരു നാണക്കേടും തോന്നുന്നില്ല; പ്രസ്താവനയില്‍ പ്രതികരിച്ച് ഖുശ്ബു

ചെന്നൈ: എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബർഖ ദത്തിന്‍റെ വീ ദ വുമൺ ഇവന്‍റില്‍ ആയിരുന്നു ഖുശ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് താൻ ഭയന്നിരുന്നുവെന്നും ഖുശ്ബു രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് താൻ സത്യസന്ധമായി പറഞ്ഞതാണെന്നും, സംഭവം പുറത്തുവന്നതിൽ തനിക്ക് ലജ്ജ തോന്നുന്നില്ലെന്നും ബിജെപി …

Read More »

ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉന്നതതല യോഗത്തിൽ തീരുമാനമായി

കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വീടുകളിലും ഫ്ളാറ്റുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. 

Read More »