Breaking News

അമിത രക്തസ്രാവം, ഞരമ്പ് വിങ്ങി; മകനായ് വേദന മറന്ന സ്മിത ഇന്ന് 10 ലക്ഷം നേടുന്ന സംരംഭക

പത്തനംതിട്ട : അബോർഷനല്ലാതെ മറ്റ് മാർഗമില്ലെന്ന ഡോക്ടർമാരുടെ വാക്കുകൾ താങ്ങാനുള്ള കരുത്ത് പ്രിയപ്പെട്ട കൺമണിയെ കാത്തിരുന്ന സ്മിതക്ക്‌ ഉണ്ടായിരുന്നില്ല. പ്ലാസന്റ ഗർഭപാത്രത്തോട് ചേർന്നിരിക്കുന്ന പ്ലാസന്റ ഇൻക്രിറ്റ എന്ന ഗുരുതര അവസ്ഥ ആയിരുന്നെങ്കിലും കുഞ്ഞിനെ പ്രസവിക്കാൻ തന്നെ അവർ തീരുമാനിച്ചു.

എന്നാൽ ആറാം മാസത്തിൽ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുക്കേണ്ടി വന്നു. ആരോഗ്യവാനായ കുഞ്ഞ്. എന്നാൽ രക്തസ്രാവം തുടർന്നതിനാൽ സ്മിതക്ക്‌ ഒരാഴ്ച നീണ്ട ശസ്ത്രക്രിയക്ക്‌ വിധേയയാവേണ്ടി വന്നു. 135 കുപ്പി ചോര കയറ്റി, 20 ദിവസം അബോധാവസ്ഥയിൽ കിടന്നു. ഞരമ്പുകളിൽ നിന്നുള്ള രക്തസ്രാവം മൂലം തുന്നലിടാത്ത മുറിവ് മനസ്സിനും, ദേഹത്തും ഏൽപ്പിച്ച വേദന ചെറുതായിരുന്നില്ല. ഞരമ്പ് പൊട്ടാതിരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് സ്മിതയുടെ കാൽ കട്ടിലിനോട് ചേർത്ത് കെട്ടേണ്ടിയും വന്നിരുന്നു. ഇതെല്ലാം 8 വർഷം മുൻപുള്ള വേദനകളുടെ ഓർമ്മകളാണ്. ആ നീറുന്ന ഓർമ്മകളിൽ നിന്നും കരുത്താർജിച്ച് വിജയം നേടിയ ഒരു സംരംഭകയാണ് സ്മിത ഇപ്പോൾ.

വേദന സഹിച്ച് താൻ ജന്മം നൽകിയ രണ്ടാമത്തെ മകൻ ദേവ് ജ്യോതിക്ക്‌ ഒരു വയസ്സ് പൂർത്തിയായപ്പോൾ മുതൽ സ്വന്തം സംരംഭത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. ആ ആശയം ദേവാസ് സ്പൈസസ് ആൻഡ് ഫ്ലോർമിൽ എന്ന സംരംഭത്തിന് ജന്മം നൽകി. പൂർണ്ണ പിന്തുണ നൽകി ഭർത്താവ് ജ്യോതിഷും മൂത്തമകൻ ധ്യാൻ ജ്യോതിയും കൂടെ നിന്നു. 2.5 ഏക്കറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്. 10 ലക്ഷം രൂപയാണ് സ്മിത ഇന്ന് തന്റെ സംരംഭത്തിലൂടെ സമ്പാദിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …