Breaking News

News Desk

വനിതാ ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായകം, അയർലണ്ടിനെ നേരിടും

പോർട്ട് എലിസബത്ത്: വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്കിൽ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ അയർലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഇന്ന് ജയിക്കാനായാൽ ഇന്ത്യ സെമിയിലെത്തും. തോറ്റാൽ നാളത്തെ പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Read More »

പിഎഫ്ഐ പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു; സർക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്ഐ മിന്നൽ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തതായി സർക്കാർ. കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയോഗിച്ച ക്ലെയിം കമ്മീഷണർക്ക് ഓഫീസ് തുടങ്ങാൻ 6 ലക്ഷം രൂപ അനുവദിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 …

Read More »

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനം

മലപ്പുറം: സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനവ്. വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 25 പൈസയിൽ നിന്ന് 50 പൈസയായാണ് ഉയർത്തിയത്.

Read More »

സൗദി അറേബ്യയിൽ ഇന്നും അതിശൈത്യം; താപനില ഘട്ടം ഘട്ടമായി ഉയരും

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ അതിശൈത്യമുണ്ടാകുമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി. ദൈർഘ്യമുള്ള ശീത തരംഗമാണിതെന്നും ഈ വർഷത്തെ ഒമ്പതാമത്തെ തരംഗമാണിതെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് ഇത് ഏറ്റവും ഉയർന്നത്. ഇത് തിങ്കളാഴ്ച വരെ തുടരും. ശേഷം താപനില ഘട്ടം ഘട്ടമായി …

Read More »

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അ​ധി​കൃ​ത​ർ

മ​സ്ക​ത്ത്​: വടക്ക്-പടിഞ്ഞാറൻ കാറ്റ് മൂലം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ദോഫാർ, അൽ വുസ്ത, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമാണ് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളത്. കാറ്റ് ദൃശ്യപരതയെ ബാധിക്കാനും സാധ്യതയുണ്ട്.

Read More »

ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ

ശ്രീനഗർ: സോഷ്യൽ മീഡിയയിൽ വൈറലായി ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്ന രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ദൃശ്യങ്ങൾ. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പങ്കുവച്ച വീഡിയോയിൽ സഹോദരങ്ങൾ മഞ്ഞിലൂടെ സ്നോമൊബൈൽ ഓടിക്കുന്നത് കാണാം. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുൽമാർഗ്. നിരവധി വിനോദ സഞ്ചാരികൾക്കിടയിൽ മാറിമാറി ഒരു സ്നോമൊബൈൽ ഓടിക്കുന്ന പ്രിയങ്കയേയും രാഹുലിനെയും വീഡിയോയിൽ കാണാം. രണ്ട് ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ …

Read More »

ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്

മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. …

Read More »

പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. 21നു മുമ്പ് കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിർദേശം. മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More »

ചരിത്ര വിജയം; റെക്കോർഡുകൾ ഭേദിച്ച് ‘പത്താൻ’ 1000 കോടി ക്ലബ്ബിലേക്ക്

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 988 കോടി നേടി ഷാരൂഖ് ഖാൻ്റെ ‘പത്താൻ’. നാലരക്കോടിയോളം രൂപയാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സ്ക്രീനുകളുടെ എണ്ണം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് പത്താൻ. പ്രശാന്ത് നീലിന്‍റെ കെജിഎഫ് 2, രാജമൗലിയുടെ ആർആർആർ, ബാഹുബലി 2; ദി കൺക്ലൂഷൻ, നിതേഷ് തിവാരിയുടെ ദംഗൽ എന്നിവയാണ് പത്താന് …

Read More »

കോട്ടയം നഗരസഭ അധ്യക്ഷക്കെതിരായ എല്‍ഡിഎഫ് അവിശ്വാസം; വിട്ടുനിൽക്കാൻ ബിജെപി

കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. കോൺഗ്രസ് നേരത്തെ വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ബി.ജെ.പിയുടെ നിലപാട് നിർണായകമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്. ബി.ജെ.പി വിട്ടുനിൽക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി. ഇടത് വലത് മുന്നണികളെ അധികാരത്തിലെത്താൻ സഹായിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. നിലവിലെ യു.ഡി.എഫ് ഭരണസമിതിയോട് എതിർപ്പുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് …

Read More »