ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് കടുവ. മികച്ച പ്രതികരണം നേടിയ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മാർച്ച് മൂന്നിനാണ് തമിഴ് പതിപ്പിൻ്റെ റിലീസ്. ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദം ജോണിന്‍റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് …
Read More »ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനൊരുങ്ങി പൊന്നാനി നഗരസഭ
പൊന്നാനി: തീൻമേശകൾ പ്രകൃതി സൗഹൃദമാക്കാനുള്ള പദ്ധതികളുമായി പൊന്നാനി നഗരസഭ. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി നഗരസഭയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം തടയുന്നതിന്‍റെ ഭാഗമായി ബദൽ മാർഗം ഒരുക്കുന്നതിനായി പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ പൊന്നാനിയിലെ കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കാൻ തുടങ്ങി. നാടിന് ആവശ്യമായ തുണിസഞ്ചികൾ …
Read More »കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി കേന്ദ്രം; ചർച്ചകൾ അവസാന ഘട്ടത്തിൽ
ന്യൂഡല്‍ഹി: കശ്മീരിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനൊരുങ്ങി കേന്ദ്രം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നര വർഷം പിന്നിടുന്ന സാഹചര്യത്തിലാണിത്. നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, സൈന്യം നിയന്ത്രണ രേഖയിൽ മാത്രമേ ഉണ്ടാകൂ. നിർദ്ദേശം ജമ്മു കശ്മീർ പൊലീസ്, കരസേന, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഈ നിർദ്ദേശം ചർച്ചയിലാണെങ്കിലും നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ക്രമസമാധാന പാലനം, തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം …
Read More »സ്വർണവിലയിൽ നേരിയ ഇടിവ്; മാറ്റമില്ലാതെ വെള്ളി വില
തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനിയാഴ്ച പവന് 320 രൂപയാണ് കൂടിയത്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. 41,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയാണ് കൂടിയത്. 5,210 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 18 കാരറ്റ് …
Read More »പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങി കമ്മിൻസ്; മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തും
ഇൻഡോർ: പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് താരം സിഡ്നിയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, അടുത്ത മത്സരത്തിന് മുമ്പ് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പോലെ രണ്ടാം മത്സരവും മൂന്നാം ദിവസം അവസാനിച്ചു. രണ്ട് മത്സരവും വിജയിച്ചത് ഇന്ത്യയാണ്. മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ഇൻഡോറിൽ ആരംഭിക്കും. അതുവരെ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇതിനിടയിലാണ് കമ്മിൻസ് …
Read More »മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി; 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് എത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയിലെ തുറന്ന ജയിലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി ഇന്ന് നാല് ഔദ്യോഗിക പരിപാടികളിൽ …
Read More »സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരം; പട്ടികയിൽ ലുസെയ്ലും
ദോഹ: സ്റ്റേഡിയം ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ഖത്തറിന്‍റെ ലുസെയ്ൽ സ്റ്റേഡിയം. ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് ലുസെയ്ലിനെ നാമനിദ്ദേശം ചെയ്തത്. ആഗോളതലത്തിൽ 23 സ്റ്റേഡിയങ്ങളാണ് പട്ടികയിലുള്ളത്. ഓൺലൈൻ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്. പട്ടികയിലുള്ള 23 എണ്ണത്തിൽ 12 എണ്ണവും ചൈനയിൽ നിന്നുള്ളവയാണ്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം, ഇറാഖിലെ അൽമിന, അൽ സവ്ര …
Read More »അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ സ്വീകരിക്കാൻ തൊഴിലുടമകൾ നേരിട്ടെത്തണം: മന്ത്രാലയം
റിയാദ്: അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഗാർഹിക ജോലിക്കാരെ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഗാർഹിക …
Read More »ലഹരി കാരിയറായി ഒൻപതാം ക്ലാസുകാരി; ഇടപാട് നടന്നത് ഇൻസ്റ്റഗ്രാം വഴി
കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി കെണിയിൽ കുടുക്കിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെ കൂടാതെ മറ്റ് നാല് വിദ്യാർത്ഥികളും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകൾ നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ച് മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ട് വർഷത്തെ ലഹരി …
Read More »വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം; ചിന്നക്കനാലിൽ വീട് തകർത്തു
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ എമിലി ജ്ഞാനമുത്തുവിന്‍റെ വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ചയും മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. പുണ്യവേലിന്‍റെ കടയാണ് കാട്ടാന ആക്രമിച്ചത്. പുണ്യവേലിന്‍റെ കട ആഴ്ചയിൽ രണ്ടുതവണ ആക്രമിക്കപ്പെട്ടു. അതേസമയം ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാൻ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ മൂന്നാർ ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് …
Read More »