Breaking News

ലഹരി കാരിയറായി ഒൻപതാം ക്ലാസുകാരി; ഇടപാട് നടന്നത് ഇൻസ്റ്റഗ്രാം വഴി

കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി കെണിയിൽ കുടുക്കിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെ കൂടാതെ മറ്റ് നാല് വിദ്യാർത്ഥികളും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകൾ നടന്നതെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ച് മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ട് വർഷത്തെ ലഹരി ഉപയോഗത്തെ തുടർന്നാണ് കുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉടലെടുത്തത്. മാനസികാവസ്ഥയിൽ മാറ്റമില്ലാതെ തുടർന്ന സാഹചര്യത്തിലാണ് മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഓൺലൈൻ പഠന സമയത്താണ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ ലഭിച്ചത്. അതിൽ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റഗ്രാം ഗ്രൂപ്പുണ്ടായിരുന്നു. ഇതേ സ്കൂളിലെ നാല് പെൺകുട്ടികൾ കൂടി ഇതിൽ ഉൾപ്പെടുന്നു. ഇതിൽ രണ്ട് പെൺകുട്ടികൾ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം സ്കൂൾ പഠനം ഉപേക്ഷിച്ചു. മറ്റ് രണ്ട് പെൺകുട്ടികളുടെ പേരുകൾ മാത്രമാണ് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചത്.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …