Breaking News

Breaking News

തോന്നുന്നപോലെ കൊറോണ ലോക്ഡൗണ്‍; എന്ത്ചെയ്യണമെന്നറിയാതെ ചൈനയിലെ പൗരന്മാര്‍; തൊഴിലിടങ്ങളില്‍ നിന്നും വേലിചാടി രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊറോണ ചൈനയില്‍ വ്യാപകമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന വ്യവസായ ശാലകളില്‍ നിന്ന് വേലിചാടി തൊഴിലാളികള്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഷീ ജിന്‍ പിംഗ് ഭരണകൂടത്തെ വെട്ടിലാക്കുന്നത്. ഐഫോണ്‍ നിര്‍മ്മിക്കുന്ന ഷെന്‍സൂ പ്രവിശ്യ യിലെ ഫോക്‌സ്‌കോണ്‍ വ്യവസായ മേഖലയില്‍ നിന്നാണ് തൊഴിലാളികള്‍ രക്ഷപെടുന്നത്. കമ്ബിവേലി ചാടിക്കടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആപ്പിളിന്റെ ചൈനയിലെ ഏറ്റവും വലിയ വ്യവസായ ശാലയില്‍ നിന്നും ജീവനക്കാര്‍ കൊറോണ നിയന്ത്രണം മറികടന്ന് രക്ഷപെട്ടെന്നാണ് …

Read More »

തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം; അക്രമിയെ പിടികൂടാതെ പോലീസ്, എഫ്‌ഐആറില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍

നഗരമധ്യത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം. ആക്രമിയുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല. ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ത്രീ പിന്നാലെ ഓടിയപ്പോള്‍ അക്രമി മതില്‍ ചാടി ഓടി രക്ഷപെടുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് എത്താന്‍ വൈകിയെന്ന് യുവതി ആരോപിക്കുന്നു. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് ആക്രമണത്തിനിരയായ സ്ത്രീ പറയുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ മ്യൂസിയം ഗേറ്റിന് സമീപമായിരുന്നു സംഭവം. പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീയെ അതുവഴിയെത്തിയ യുവാവ് കടന്ന് …

Read More »

മനുഷ്യന്റെ തലയും കടിച്ചുപിടിച്ച്‌ തെരുവിലൂടെ നായ; സ്തംഭിച്ച്‌ ആള്‍ക്കൂട്ടം; ഒടുവിൽ സംഭവിച്ചത്…

വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച്‌ ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച്‌ നിന്ന് ആള്‍ക്കുട്ടം. മെക്‌സിക്കോയിലെ ഒരു പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ തല പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുന്നതിനിടെയാണ് തെരുവുനായ മനുഷ്യന്റെ …

Read More »

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന നടപടി: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല

കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണമെന്നു നിര്‍ദേശം. അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാറ്റുകയോ അല്ലെങ്കില്‍ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ …

Read More »

മോദിയെ വാനോളം പുകഴത്തി പുടിന്‍: രാജ്യസ്നേഹി, ലക്ഷ്യത്തിലെത്താന്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായില്ല…

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദി വലിയൊരു ദേശ സ്നേഹിയാണെന്നാണ് മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്‌കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ മോദിയെ പ്രകീർത്തിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ചായിരുന്നു പുടിന്‍ എടുത്ത് പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയൊരു രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന …

Read More »

മഴക്കളി, അയര്‍ലാന്‍ഡ്- അഫ്ഗാന്‍ മാച്ചും നടന്നില്ല! അഫ്ഗാന്‍ പുറത്തേക്ക്

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികളുടെ രസംകൊല്ലിയായി മഴ മാറിയിരിക്കുകയാണ്. സൂപ്പര്‍ 12ലെ മറ്റൊരു മല്‍സം കൂടി മഴയെടുത്തിരിക്കുകയാണ്. സൂപ്പര്‍ 12ലെ കടുപ്പമേറിയ ഗ്രൂപ്പായ ഒന്നില്‍ അയര്‍ലാന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന മല്‍സരമാണ് മഴയില്‍ ഒലിച്ചുപോയത്. ശക്തമായ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ കളി ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. മല്‍സരം ഉപേക്ഷിക്കപ്പെട്ടത് അയര്‍ലാന്‍ഡിനും അഫ്ഗാനും …

Read More »

പനിയും ജലദോഷവും സൂക്ഷിക്കുക; പക്ഷിപ്പനിയില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്..

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്. മനുഷ്യരിലേക്ക് രോഗംവന്നാല്‍ ഗുരുതരമായേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്ബര്‍ക്കം …

Read More »

മന്ത്രിമാര്‍ അതിരുവിടേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ..

ഉത്തര്‍പ്രദേശ് പരാമര്‍ശത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ അപ്രീതിക്ക് ഇരയായതിനു പിന്നാലെ മറ്റു മന്ത്രിമാരുടെ പ്രസംഗങ്ങളും നിരീക്ഷിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. ഗവര്‍ണറുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, മന്ത്രിമാരുടെ എല്ലാ ജില്ലകളിലെയും പ്രസംഗങ്ങളുടെ പത്ര കട്ടിംഗുകളും വീഡിയോകളും ശേഖരിക്കാനുള്ള നടപടികള്‍ രാജ്ഭവന്‍ തുടങ്ങി. ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി രാജ്ഭവന്‍ കേരളത്തിനു പുറത്തുള്ള ഗവര്‍ണര്‍ക്കു കൈമാറി. നിസാരവത്കരിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണു രാജ്ഭവന്‍ വിലയിരുത്തല്‍. മറുപടി …

Read More »

വിമാനത്തിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ; അധികൃതരുടെ വിശദീകരണം കേട്ട് അമ്പരന്ന് യാത്രക്കാരൻ..

വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന ഒരു യാത്രക്കാരന്‍റെ പരാതിയും അതിന് കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവച്ചത്. ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ …

Read More »

‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വിവാദത്തിൽ…

കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വിവാദത്തിൽ. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക്‌ പോസ്റ്റ്‌. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ …

Read More »