Breaking News

Breaking News

അഭിഭാഷകയെ വധിക്കാൻ ശ്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു…

കൊട്ടാരക്കരയിൽ അഡ്വക്കേറ്റ് ഐശ്വര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് എസ് പുഷ്പാനന്ദനെ സർക്കാർ നിയമിച്ചു ഉത്തരവായി. കഴിഞ്ഞവർഷം ഡിസംബർ 17ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര പുതുശ്ശേരി കോണം അക്ഷരയിൽ അഡ്വക്കേറ്റ് ഐശ്വര്യ എസ് അശോകനെ ഭർത്താവ് പിന്തുടർന്ന് കൊലപ്പെടുത്താൻ പെട്രോൾ ഒഴിച്ച് ശ്രമിച്ചിരുന്നു. ഐശ്വര്യയെ കൊലപ്പെടുത്തുമെന്ന് അയാൾ കോടതി പരിസരത്ത് വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷം ഭർത്താവ് അഖില്‍ രാജ് ഐശ്വര്യയെ പിന്തുടർന്ന് …

Read More »

കൊട്ടാരക്കര കോടതിയിൽ ഇനിമുതൽ കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകൾ വിചാരണയ്ക്ക് എടുക്കും.

കൊട്ടാരക്കര താലൂക്കിലെ കേസുകൾ പരിഗണിക്കുന്നതിനു വേണ്ടി കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസുകളുടെ വിചാരണ നടത്താൻ കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു .ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെഷൻസ് വിഭാഗത്തിൽപ്പെടുന്ന കേസുകൾ കൂടി കൊട്ടാരക്കര കോർട്ട് സെൻററിൽ വിചാരണ നടത്താൻ അനുമതി വേണമെന്ന് ബാർ അസോസിയേഷൻറെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. സെഷൻസ് കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആൻഡ് അഡീഷണൽ ഗവൺമെൻറ് പ്ലീഡർക്ക് ആയിരിക്കും നടത്തിപ്പിന്റെ ചുമതല. ധനവകുപ്പ് മന്ത്രി ശ്രീ …

Read More »

50ലേറെ പെൺകുട്ടികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ…

രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് കത്തെഴുതിയോടുകൂടിയാണ് സംഭവം പുറത്തുവന്നത്. ഒളിവിൽ ആയിരുന്ന പ്രിൻസിപ്പൽ ശനിയാഴ്ചയാണ് അറസ്റ്റിൽ ആയത്. ഹരിയാനയിലെ ജിണ്ടിൽ 50ലേറെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പൽ കർത്താ അറസ്റ്റിലായത്. പീഡനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 15 കുട്ടികൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനും ദേശീയ വനിതാ കമ്മീഷനും ഹരിയാന ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതിയോടുകൂടിയാണ് സംഭവം പുറത്തായത് .സബ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചു റിപ്പോർട്ട് …

Read More »

സുരേഷ് ഗോപി 80 ശതമാനം സിനിമ നടനും 20% പൊതുപ്രവർത്തകനും ആണെന്ന് എം ടി രമേശ് .

സുരേഷ് ഗോപി 80 ശതമാനം സിനിമ നടനും 20% പൊതു പ്രവർത്തകനും ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അദ്ദേഹത്തിൻറെ പൊതുപ്രവർത്തനം സാമൂഹ്യ പ്രവർത്തനമാണ്. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് സുരേഷ് ഗോപി മറ്റുള്ളവരെ സഹായിക്കുന്നത്. കോഴിക്കോട്ടെ സംഭവത്തിന്റെ പശ്ചാത്തലവും അതിനു പിന്നിലെ രാഷ്ട്രീയവും സത്യവും എല്ലാവർക്കും അറിയാം. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സംഭവത്തിൽ വളരെ മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ഒരു മനുഷ്യനെ …

Read More »

ആ മാതാപിതാക്കൾ വിതുമ്പി പറയുകയാണ്…. ”ഇനിയൊരിക്കലും ഒരു കുഞ്ഞിനും ഈ ദുർഗതി വരരുതേ എന്ന….

ഞങ്ങളുടെ മകളെ കൊന്നവനു വധശിക്ഷ തന്നെ ലഭിക്കണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് നീതി ലഭിക്കു. കോടതി അത് ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇനിയൊരിക്കലും ഒരു കുഞ്ഞിനും ഇങ്ങനെയൊരു ദുർഗതി സംഭവിക്കരുത്.” ബിഹാർ സ്വദേശി ആസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ വിവരം അറിഞ്ഞപ്പോൾ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കളുടെ വാക്കുകളാണ് ഇത്. പ്രതിക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നത് എന്നറിയാൻ രാവിലെ മുതൽ ഈ അതിഥി തൊഴിലാളി കുടുംബം ടെലിവിഷനു മുന്നിലിരിക്കുകയായിരുന്നു. …

Read More »

പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെ ആർജെ വെടിയേറ്റു മരിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്ന റേഡിയോ അവതാരകൻ ആർ ജെ ഫിലിം ഫിലിപ്പിൻസിൽ വെടിയേറ്റു മരിച്ചു. പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ് സംഭവം. വീട്ടിൽ ഇരുന്നുകൊണ്ട് പ്രഭാത പരിപാടികൾ അവതരിപ്പിക്കുകയായിരുന്ന ജുവാൻ ജുമാ ലോൺ ആണ് കൊല്ലപ്പെട്ടത്. തെക്കൻ ഫിലിപ്പീൻസിലെ മിസാമിസ് ഓക്സിഡന്റൽ പ്രവിശ്യയിലെ കളാമ്പ നഗരത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പരിപാടിക്ക് ആർ ജെ ക്യാമറയിൽ നിന്ന് മാറി നോക്കുന്നതും പിന്നീട് വീഴുന്നതുംആണ് പ്രേക്ഷകർ കണ്ടത്. ഒന്നിലധികം തവണ …

Read More »

ഇസ്രയേൽ അന്ത്യശ്വാസം… 11 ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയണം…

11 ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേലിന്റെ അന്ത്യശാസനം. വീടു വിട്ടുപോകരുതെന്ന് ജനങ്ങളോട് പാലസ്തീൻ നേതാക്കൾ .വഴിപ്പിക്കൽ അസാധ്യമെന്ന് വിറങ്ങലിച്ച് മനുഷ്യർ. കരയാക്രമണ ഭീതി ഉയരവേ ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോട് ചേർന്ന് ഗാസയുടെ തെക്കൻ മേഖലയിലേക്ക് പലായനം ആരംഭിച്ചു. നാല് ലക്ഷംപേർ ഇതുവരെ …

Read More »

തോക്കിൻ മുനയിൽ ജീവനക്കാരിയെ ബന്ദിയാക്കി പണവും സ്വർണവും ധനകാര്യ സ്ഥാപനത്തിൽ നിന്നും രണ്ടങ്ങ സംഘം കവർന്നു.

കൊല്ലം കരുനാഗപ്പള്ളി ചെട്ടിയത്ത് ജംഗ്ഷനിലുള്ള ബി ആർ ഫിനാൻസിയേഴ്സിൽ ആണ് തോക്ക് ചൂണ്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി അവിടെ നിന്നും പണവും സ്വർണവും അടങ്ങുന്ന ബാഗ് രണ്ടുപേർ ചേർന്ന് കവർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ ആയിരുന്നു സംഭവം. സ്ഥാപനത്തിന് അകത്തേക്ക് ഹെൽമറ്റ് ധരിച്ചും മുഖം മറച്ചും എത്തിയ ആൾ കൗണ്ടറിന് അടുത്തെത്തി അവിടെയിരുന്ന പ്രീതസേനന്റെ നേരെ തോക്ക് ചൂണ്ടി പണവും സ്വർണവും എടുക്കാൻ ആഘോഷിക്കുകയായിരുന്നു. ഭയന്നു നിന്നപ്രീതയെ കണ്ടപ്പോൾ കൗണ്ടറിനോട് ചേർന്നുള്ള …

Read More »

ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും പോലീസും വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും രംഗത്ത് എത്തിയിരിക്കുന്നു.

കഴിഞ്ഞദിവസം ബൈക്കിൽ അപകടകരമാം വിധം റോഡിലൂടെ അഭ്യാസപ്രകടനം നടത്തി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇട്ട് ലൈക്ക് കൂട്ടാൻ ശ്രമിച്ച ഏതാനും യുവാക്കളെ കൊട്ടാരക്കര പുത്തൂർ പോലീസും എം വി ഡി യും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അഭ്യാസപ്രകടനം നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ട് ഉദ്യോഗസ്ഥർ അവരെ അന്വേഷിച്ച് വീടുകളിൽ നിന്നും അവരെ കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കുകൾ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിക്കൊടുക്കുന്ന പ്രവണത ഇപ്പോൾ തുടരുകയാണ് .വർഷങ്ങളായി …

Read More »

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയിൽ 19ന് ആരംഭിക്കേണ്ട ലോക കേരള സഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ചുമാസത്തിനിടെ മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത് ഇതിൽ രണ്ടു യാത്രകൾ മുടങ്ങിയത് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ആണ് ഒന്ന് മുഖ്യമന്ത്രി വേണ്ടെന്ന് വച്ചു. അബുദാബി ഭരണകൂടം സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിലേക്കു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു .ഇന്ത്യയിലെ പല മുഖ്യമന്ത്രിമാർക്കും ക്ഷണം ലഭിച്ചിരുന്നു .എന്നാൽ …

Read More »