Breaking News

ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും പോലീസും വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും രംഗത്ത് എത്തിയിരിക്കുന്നു.

കഴിഞ്ഞദിവസം ബൈക്കിൽ അപകടകരമാം വിധം റോഡിലൂടെ അഭ്യാസപ്രകടനം നടത്തി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇട്ട് ലൈക്ക് കൂട്ടാൻ ശ്രമിച്ച ഏതാനും യുവാക്കളെ കൊട്ടാരക്കര പുത്തൂർ പോലീസും എം വി ഡി യും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അഭ്യാസപ്രകടനം നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ട് ഉദ്യോഗസ്ഥർ അവരെ അന്വേഷിച്ച് വീടുകളിൽ നിന്നും അവരെ കണ്ടെത്തുകയായിരുന്നു.

ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കുകൾ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിക്കൊടുക്കുന്ന പ്രവണത ഇപ്പോൾ തുടരുകയാണ് .വർഷങ്ങളായി തട്ടുകട നടത്തി ഉപജീവനം നടത്തുന്ന തമിഴ്നാട്ടിൽ നിന്നും പുത്തൂരിൽ താമസിക്കുന്ന രക്ഷകർത്താക്കൾ തൻറെ മകന് വാങ്ങിക്കൊടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കാണ് .ഈ ബൈക്കിൽ അഭ്യാസം നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് കണ്ടെത്തിയ ഉദ്യോഗസ്ഥർ ആളെ കണ്ടെത്തുവാൻ വളരെ പ്രയാസപ്പെടേണ്ടി വന്നു.

അന്വേഷണത്തിൽ എല്ലാവരും അറിയേണ്ട ,പ്രത്യേകിച്ച് രക്ഷകർത്താക്കളും ഇരുചക്രവാഹനങ്ങളും ഇതര വാഹനങ്ങളും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ട വളരെ പ്രധാനമായ ഒരു കാര്യം ഉണ്ട്. ഉപയോഗിച്ച വാഹനം വാങ്ങുമ്പോൾ ആ വാഹനത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യം തന്നെ അവർ മനസ്സിലാക്കണം.

കൂടാതെ കൂട്ടുകാർക്ക് വാഹനം പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഓടിക്കുവാൻ കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിൽ ആ ബൈക്കുമായി നിയമരഹിതമായ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടാൽ അതിൻറെ ഉത്തരവാദിത്വം വാഹന ഉടമയ്ക്കായിരിക്കും എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സംഭവമായിരുന്നു കഴിഞ്ഞദിവസം പുത്തകരിൽഉണ്ടായത്. ഈ വീഡിയോയിൽ അഭ്യാസപ്രകടനം നടത്തുന്ന ബൈക്ക് വാങ്ങിയത് പുനലൂർ ഭാഗത്തുനിന്നും ആയിരുന്നു.

ഇപ്പോൾ ഈ വാഹനം ഉപയോഗിക്കുന്ന ഉടമയ്ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് സത്യം .എന്നാലും വാഹനത്തിൻറെ ഉടമ എന്ന നിലയിൽ പോലീസ്, വെഹിക്കിൾ സംഘം എത്തിയത് ഇപ്പോഴുള്ള വാഹന ഉടമയുടെ വീട്ടിലാണ്. ഏതായാലും ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ ശ്രമിക്കുന്ന യുവാക്കൾ ഒന്ന് ശ്രദ്ധിക്കുക നിങ്ങളുടെ പിന്നാലെ പോലീസും വെഹിക്കിൾ വിഭാഗവും ഉണ്ട് എന്നുള്ളത്. അവർക്ക് അറസ്റ്റും ശിക്ഷയും ഉണ്ടായിരിക്കും എന്നുള്ളതും ഓർക്കേണ്ടതാണ്.

വിലകൂടിയ ബൈക്കുകൾ തങ്ങളുടെ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന രക്ഷകർത്താക്കളും ഇത് മനസ്സിലാക്കണം. അമിതവേഗതയും അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും മക്കളുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുന്നതാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ അനുദിനം വർദ്ധിച്ചുവരുന്നതാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞകാല സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്. അമിതവേഗതയാലും അശ്രദ്ധയാലും ഇനിയൊരു ജീവനും തെരുവിൽ പൊഴിയാതിരിക്കട്ടെ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …