തുടര്‍ച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. ഏപ്രില്‍ 21 ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. പവന് 39,880 രൂപയാണ് …
Read More »ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്ബെയിന്‍; മത്സ്യ സുരക്ഷ ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ മത്സ്യ’യും…
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു ക്യാമ്ബെയിന്‍ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷന്‍ മത്സ്യ’ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. ക്യാമ്ബെയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് …
Read More »കൊറോണയെ തുരത്താന്‍ വെള്ളം തുറന്ന് വിട്ട് അധ്യാപിക : കൊറോണ വന്നില്ല, പക്ഷേ വാട്ടര്‍ ബില്ല് വന്നു- 20 ലക്ഷം രൂപ !
രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങളും കോവിഡിനെ തുരത്താന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പൊടിക്കൈകളുമെല്ലാം കറങ്ങി നടന്നിരുന്ന സമയമായിരുന്നു കൊറോണക്കാലം. നാട്ടില്‍ കിട്ടുന്ന ഒട്ടുമിക്ക എല്ലാ ഔഷധ സസ്യങ്ങളും വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ച ഒരു സമയം എല്ലാ മലയാളികള്‍ക്കും ഉണ്ടാകും. ഇത്തരത്തില്‍ പല വിശ്വാസങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുക്കി വിട്ടാല്‍ കൊറോണയെ തുരത്താം എന്ന വിശ്വാസം നമ്മുടെ നാട്ടില്‍ അങ്ങനെ പ്രചാരത്തിലുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെയും വിശ്വസിച്ച ചിലരുണ്ടായിരുന്നു …
Read More »പന്തിനും കോച്ചിനും നൂറ് ശതമാനം പിഴ; ശർദ്ദുലിന് 50 ശതമാനം; പിഴ വാരിക്കൂട്ടി ഡൽഹി…
രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് മച്ച് ഫീയുടെ നൂറ് ശതമാനം പിഴ. അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ആംറേയ്ക്കും ഒരു മത്സര വിലക്കുമുണ്ട്. . ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപിറ്റൽസിന്റെ പേസർ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരമുള്ള ലെവൽ …
Read More »കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശ
കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശ. കേരളത്തിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുന്നതില്‍ സന്തോഷമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശിപാര്‍ശ ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു. എയിംസിനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാര്‍ശയില്‍ സന്തോഷമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും കെ. മുരളീധരന്‍ മീഡിയവണിനോട് …
Read More »മുംബൈയിലെ ഓഫീസില്‍ റെയ്‌ഡ്; രഹസ്യ അറകളില്‍ നിന്ന് കോടികള്‍ കണ്ടെത്തി…
മുംബൈയിലെ കല്‍ബാദേവിയിലുള്ള ബുള്ളിയന്‍ വ്യാപാരിയുടെ ഓഫീസില്‍ നിന്നും തറയിലും ഭിത്തിയിലും രഹസ്യ അറകളില്‍ സൂക്ഷിച്ച കണക്കില്‍ പെടാത്ത 9.8 കോടി രൂപയും 13 ലക്ഷം രൂപ വിലമതിക്കുന്ന 19 കിലോ സില്‍വര്‍ ബ്രിക്‌സുകളും ജിഎസ്ടി, ആദായ നികുതി അന്വേഷണ വിഭാഗം കണ്ടെടുത്തു.35 സ്ക്വയര്‍ ഫീറ്റ് ചതുരശ്ര അടിയാണ് ഓഫീസ്. വഞ്ചനാപരമായ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകളിലും ഹവാല ഇടപാടുകളിലും ചാമുണ്ഡ ബുള്ളിയന്റെ പങ്കാളിത്തമുള്ളതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കമ്ബനികളുടെ ഇടപാടുകളില്‍ സംസ്ഥാന …
Read More »സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് നിരവധി തവണ സസ്പെന്‍ഷന്‍ ലഭിച്ചയാള്‍; തുണയായത് രാഷ്ട്രീയ സ്വാധീനം
കണിയാപുരം കരിച്ചാറയില്‍ കെ-റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് മുമ്ബും നിരവധി തവണ ശിക്ഷാനടപടികള്‍ക്ക് വിധേയനായ ആളാണെന്ന് റിപ്പോര്‍ട്ട്. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എ. ഷെബീറിന് സര്‍വീസില്‍ അഞ്ച് തവണ സസ്പെന്‍ഷന്‍ ലഭിച്ചതായാണ് വിവരം. 2011 സെപ്റ്റംബര്‍ 25ന് കേബിള്‍ കണക്ഷന്‍റെ വാടക ചോദിച്ചെത്തിയ വയോധികനെ കൈയേറ്റം ചെയ്യുകയും ഇരുചക്രവാഹനം മറിച്ചിടുകയും ചെയ്ത സംഭവത്തില്‍ തുമ്ബ പൊലീസ് ഷെബീറിനെതിരെ കേസെടുത്തിരുന്നു. ഇതേ വര്‍ഷം തന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് …
Read More »ഹിജാബ് നിരോധനം; കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികളും പരീക്ഷ എഴുതാതെ മടങ്ങി. ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥിനികളില്‍ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ …
Read More »ഷര്‍ട്ടിടാതെ കൂളായെത്തി, പെട്ടിയില്‍ നിന്ന് പണം അടിച്ചുകൊണ്ടുപോയി; കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ മോഷണ വീഡിയോ പുറത്ത്
കോട്ടയം പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം. നാലായിരം രൂപയാണ് മോഷണം പോയത്. ഷര്‍ട്ടിടാതെ കടയ്ക്കുള്ളില്‍ കയറിയ ആളാണ് മേശക്കുള്ളില്‍ നിന്നും പണം കവര്‍ന്നത്. കടയിലെ ജീവനക്കാരന്‍ നാരങ്ങാവെള്ളം എടുത്തുകൊണ്ടിരുന്നപ്പോഴാണ് മോഷ്ടാവ് അകത്തു കയറി മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മോഷണം നടന്നത്. പിന്നീട് മേശയിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »‘നിര്‍ത്ത്! വായടയ്ക്ക്’; സ്‌കൂള്‍ ബസില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്…
സ്‌കൂള്‍ ബസിനുള്ളില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് ഉത്തര്‍പ്രദേശിലെ സപ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുരാഗ് ഭരദ്വാജ് എന്ന 10 വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ ബസില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ ശര്‍ദ്ദിക്കുന്നതിനായി കുട്ടി തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം. കുട്ടിയെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയും കുട്ടിയുടെ തല പോസ്റ്റിലിടിച്ച് തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ ബസ്ഡ്രൈവറും മെറ്റാരു ജീവനക്കാരനും അറസ്റ്റിലായെങ്കിലും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY