Breaking News

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശ

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശ. കേരളത്തിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുന്നതില്‍ സന്തോഷമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശിപാര്‍ശ ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു. എയിംസിനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാര്‍ശയില്‍ സന്തോഷമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും കെ. മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …