Breaking News

കാറിടിച്ച്‌ മരണം: അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ കഞ്ചാവ് കൈവശംവെച്ചതിനും കേസ്

ക​ലൂ‌​ര്‍ പാ​വ​ക്കു​ള​ത്ത് കാ​റി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ള്‍​ക്കെ​തി​രെ ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തി​നും കേ​സ്. കാ​റി​ല്‍​നി​ന്ന് ക​ഞ്ചാ​വ് ബീ​ഡി​ക​ള്‍ ക​ണ്ടെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ​പോ​യ​ത്. പി​ന്നീ​ട് ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി ജ​ങ്​​ഷ​നി​ല്‍ ത​ട​ഞ്ഞു​നി‌​ര്‍​ത്തി ഡ്രൈ​വ​റെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ജി​ത്തു, സോ​ണി എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ സ​ഹോ​ദ​ര​ന്റെ​യാ​ണ് കാ​ര്‍. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ര്‍ ഉ​ദ​യ കോ​ള​നിയിൽ താ​മ​സി​ക്കു​ന്ന വി​ജ​യ​നാ​ണ് (40) മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. തോ​ളെ​ല്ലി​നും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ എ​ള​മ​ക്ക​ര കൊ​ല്ലാ​ട്ട് രാ​ജ​ശേ​ഖ​ര​ന്‍ (63) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം, വാ​ഹ​ന​ത്തി​ല്‍ സ്‌​കൂ​ള്‍ യൂ​നി​ഫോ​മി​ലു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ‌​ര്‍ ത​ട​ഞ്ഞു​വെ​ക്കു​മ്ബോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പാ​വ​ക്കു​ള​ത്തു​നി​ന്ന് മു​ന്നോ​ട്ടു​പോ​യ​ശേ​ഷം ഇ​വ​രെ കാ​റി​ല്‍​നി​ന്ന് ഇ​റ​ക്കി​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

കാ​റ‌ി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം​മു​ത​ല്‍ കാ‌​ര്‍ ത​ട​ഞ്ഞു​വെ​ച്ച സ്ഥ​ലം വ​രെ​യു​ള്ള സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ പ​രി​ശോ​ധി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ആ​ദ്യം കാ​റി​ടി​ച്ച​ത്. തു​ട​ര്‍​ന്ന് രാ​ജ​ശേ​ഖ​ര​ന്‍ സ​ഞ്ച​രി​ച്ച ഇ​ല​ക്​​ട്രി​ക് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച കാ​ര്‍ ഉ​ന്തു​വ​ണ്ടി​യു​മാ​യ പോ​യ വി​ജ​യ​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …