Breaking News

അപൂർവ ഗർഭാവസ്ഥ; സ്വന്തം കുഞ്ഞിനോട് അമ്മയ്ക്ക് അലർജി…

അപൂർവ ഗർഭാവസ്ഥ നേരിട്ട അമ്മയ്ക്ക് സ്വന്തം കുഞ്ഞിനോട് അലർജി (allergy) രൂപാന്തരപ്പെട്ടു. കുഞ്ഞിനോടുള്ള പ്രതികരണമാണ് വേദനാജനകമായ അലർജിയായി രൂപാന്തരപ്പെട്ടത്. ‘ദി മിറർ’ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഇംഗ്ലണ്ടിലെ ഹാംഷെയറിൽ നിന്നുള്ള ഫിയോണ ഹുക്കർ, തന്റെ മകൻ ബാർണിയെ 31 ആഴ്‌ച ഗർഭിണിയായിരിക്കുമ്പോൾ ആരംഭിച്ച ചൊറിച്ചിൽ ചുവന്ന തടിപ്പുകളായി പ്രത്യക്ഷപ്പെട്ടു.

നാളുകൾ കഴിയുന്തോറും അലർജികൾ വഷളായി. മകനെ പ്രസവിച്ച ശേഷം, അലർജി വേദനാജനകമായ കുമിളകളായി മാറി, അത് ഫിയോണയ്ക്ക് തന്റെ കുഞ്ഞിനെ കയ്യിലെടുക്കാൻ പോലും അത്യന്തം ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട്, 32 വയസ്സുള്ള അമ്മയ്ക്ക് പെംഫിഗോയിഡ് ജെസ്റ്റേനിസ് എന്ന അപൂർവ ഓട്ടോ ഇമ്മ്യൂൺ ഗർഭാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി. മകന്റെ ഡിഎൻഎയിലെ ഒരു ജീനിനോടുള്ള പ്രതികരണം അമ്മയിലെ

രോഗപ്രതിരോധ സംവിധാനത്തെ അവരുടെ ചർമ്മത്തെ ആക്രമിക്കാൻ കാരണമായിരിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യം വിശദമാക്കുന്നതിനിടയിൽ, യുവതി തന്റെ അവസ്ഥ വിശദീകരിച്ചു. ചൊറിച്ചിൽ അനുഭവപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം, അത് അസഹനീയമായതിനാൽ താൻ ഡോക്ടറെ സമീപിച്ചു. ഫിയോണയുടെ അവസ്ഥ നോക്കി, ഡോക്ടർ ചില സ്റ്റിറോയിഡ് ക്രീമുകൾ നൽകി. പക്ഷേ അപ്പോഴേക്കും വയറ് ചുവന്ന് തടിച്ചിരുന്നു.

“ഞാൻ കാണാൻ പോയ മൂന്നാമത്തെ ജിപിയാണ് ഇത് പെംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന അവസ്ഥയാണെന്ന് പറഞ്ഞത്. അദ്ദേഹം എന്നെ ഒരു ഡെർമറ്റോളജിസ്റ്റിന്റെ അടുത്തേക്ക് റഫർ ചെയ്തു, അദ്ദേഹം എനിക്ക് ലഭിക്കാവുന്ന ഏറ്റവും ശക്തമായ സ്റ്റിറോയിഡ് ക്രീം നൽകി. എന്റെ സ്വന്തം കുഞ്ഞിനോട് എനിക്ക് അലർജിയുള്ളത് പോലെയായിരുന്നു അത്,” ഫിയോണ പറഞ്ഞതായി ‘ദി മിറർ’ റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, ആദ്യ ഗർഭകാലത്ത്, ഫിയോണയ്ക്ക് ഈ അവസ്ഥ ഉണ്ടായില്ല. മൂത്ത മകൾ ഫീബിക്ക് ഇപ്പോൾ മൂന്ന് വയസ്സുണ്ട്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, “ചർമ്മത്തിലുള്ള പ്രോട്ടീനിനെ ആക്രമിക്കാൻ മറുപിള്ളയെ പ്രേരിപ്പിക്കുന്ന” പിതാവിന്റെ ഡിഎൻഎയുമായി എന്തെങ്കിലും പ്രവർത്തനം ഉണ്ടായതാവാമെന്ന് ഫിയോണ പറഞ്ഞു. തന്റെ മകന് പിതാവിൽ നിന്നുള്ള ഒരു ജീൻ ഉണ്ടായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 50,000 സ്ത്രീകളിൽ ഒരാൾക്ക് മാത്രമേ ഈ രോഗം ബാധിക്കുകയുള്ളൂവെന്ന് പറയപ്പെടുന്നു.

തന്റെ വേദനയെക്കുറിച്ചും തന്റെ മകൻ പിറന്ന ഘട്ടം എങ്ങനെ ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നതിനെക്കുറിച്ചും കൂടുതൽ വിശദീകരിച്ചുകൊണ്ട്, 2021 ജൂലൈ 13 ന് ബാർണിയെ പ്രസവിച്ച ശേഷമുണ്ടായ അവസ്ഥയെക്കുറിച്ച് അവർ വ്യക്തമാക്കി. ചർമ്മം വേദനാജനകമായ കുമിളകളായി പൊട്ടി, വയറും തുടയും കൈകളും, ഒപ്പം നെഞ്ചത്തും സമാന അവസ്ഥയുണ്ടായി. ഭാഗ്യവശാൽ, ആറുമാസത്തിനുശേഷം രോഗലക്ഷണങ്ങൾ കുറയാൻ തുടങ്ങി, പക്ഷേ ഫിയോണയ്ക്ക് ഇപ്പോഴും സ്റ്റിറോയിഡ് ക്രീമുകൾ പതിവായി പ്രയോഗിക്കേണ്ടതുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …