Breaking News

ഹിജാബ് നിരോധനം; കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികളും പരീക്ഷ എഴുതാതെ മടങ്ങി.

ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥിനികളില്‍ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. ഹിജാബ് ധരിച്ച്‌ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷ ബഹിഷ്കരിച്ചത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …