സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരും. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതല്‍ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലുമായിരിക്കും കൂടുതല്‍ മഴ …
Read More »കെ.വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
കെ വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെപിസിസി കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. കെപിസിസി നല്‍കിയ കത്ത് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറി. കെ വി തോമസിനെതിരായ പരാതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കെ വി തോമസും സിപിഎമ്മും ആഗ്രഹിക്കുന്നത് അച്ചടക്ക നടപടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ നടപടി …
Read More »മലപ്പുറത്ത് പൊലീസുകാരനെ കാണാനില്ല; ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമെന്ന് കത്ത്
അരീക്കോട് സ്‌പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ പൊലീസുകാരനെ കാണാതായി. കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിറിനെയാണ് കാണാതായത്. എം.എസ്.പി ബറ്റാലിയൻ അംഗമാണ് ഇദ്ദേഹം. കഴിഞ്ഞ നാലരവർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബാഷിറിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ പേരും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണ്. …
Read More »“എനിക്കും നിന്നെപോലെ മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകൾക്ക് കൂട്ടായി തലയിൽ അതുപോലെ തുന്നൽ പാടുകളുമായി ഒരച്ഛൻ…
ഈ ലോകത്ത് മക്കളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മാതാപിതാക്കളാണ്. അവരുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോകുന്ന നിമിഷങ്ങളാണ് ജീവിതം നമുക്ക് സമ്മാനിക്കുന്നതും. അങ്ങനെയൊരു ചിത്രത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. സോഷ്യൽ മീഡിയ കീഴടക്കി എല്ലാവരുടെയും കണ്ണ് നിറച്ച ഈ ചിത്രം പറയുന്നത് തന്റെ മകളോടുള്ള ഒരച്ഛന്റെ അളവറ്റ സ്നേഹത്തെ കുറിച്ചാണ്. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി മകളുടെ തലമുടിയുടെ ഒരു ഭാഗം വടിച്ച് കളയേണ്ടി വന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ മകളുടെ തലയിൽ വന്നത് …
Read More »ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്!
വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഇടുക്കി വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മലയിഞ്ചി കട്ടിക്കയം സ്വദേശി ജ്യോതിഷ് ആണ് ഇടിമിന്നലേറ്റ് മരിച്ചത്. 30 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും സാരമായി പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര …
Read More »സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റും മഴയും കനത്തേക്കും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും ശ്രീലങ്കയ്ക്ക് മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ വേനല്‍ മഴ വ്യാപകമാകാന്‍ ഇത് കാരണമാകുന്നു. കേരളാ തീരത്ത് മണിക്കൂറില്‍ 30 കീ.മി മുതല്‍ 40 കീ.മി വേഗതയില്‍ ശ്കതമായ …
Read More »തടവുകാർക്ക് ഇനി മനഃശാന്തി കിട്ടും: ഉത്തർപ്രദേശിലെ ജയിലുകളിൽ ഗായത്രി, മൃത്യുഞ്ജയ മന്ത്രങ്ങൾ കേൾപ്പിക്കും…
ഉത്തർപ്രദേശിലെ ജയിലുകളിൽ ഇനി മുതൽമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രവും കേൾപ്പിക്കും. ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മനഃശാന്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ പദ്ധതി. മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളിൽ ഇനി കേൾപ്പിക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ വകുപ്പ് പറയുന്നു. ഇത് സംബന്ധിച്ച ഉത്തരവ്, സംസ്ഥാന ജയിൽ മന്ത്രി ധരംവീർ പ്രജാപതി പുറത്തിറക്കി. നേരത്തെ ജയിലുകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ച് സർക്കാർ ഉത്തരവ് …
Read More »മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി; തിരിഞ്ഞ് നോക്കിയില്ല; ആരോപണവുമായി ജിഷയുടെ അമ്മ…
കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടൻ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. ‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹൻലാൽ എന്റെ അടുത്ത് വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവർ വരുമെന്ന് ഞാൻ കരുതി. ഇവർ വന്നിരുന്നെങ്കിൽ ഞാൻ സിനിമയിൽ …
Read More »കാവ്യാ മാധവനും പ്രതിപ്പട്ടികയിലേക്ക് ! ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിലേക്ക് നീങ്ങിയേക്കും. ഒപ്പം മറ്റു 2 നടിമാരുംകൂടി പ്രതികളാകും; ക്വട്ടേഷനു പിന്നിലും മലയാള സിനിമയിലെ പ്രമുഖ നടികള്‍ തന്നെ. നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്ബന്‍ ട്വിസ്റ്റ് ?
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും പ്രതിയാകും. കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഒരുപക്ഷേ അന്നുതന്നെയോ അല്ലെങ്കില്‍ അധികം വൈകാതെയോ കാവ്യയുടെ അറസ്റ്റും ഉണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആലുവായില്‍ എത്തണമെന്നാണ് കാവ്യക്ക് നല്‍കിയ നോട്ടീസിലുള്ളത്. സ്ത്രീയെന്ന പരിഗണന നല്‍കി തല്‍ക്കാലം ആലുവാ പോലീസ് ക്ലബില്‍ കാവ്യയെ ചോദ്യം ചെയ്യാനിടയില്ല. അതേസമയം കേസില്‍ …
Read More »മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കൈമാറി
വിവാദമായ മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്. ബാധ്യതയായ തുക സിഐടിയു നല്‍കിയതിനാല്‍ ചെക്ക് സ്വീകരിക്കാനാകില്ലെന്ന് ബാങ്ക് അധ്യകൃതര്‍ വ്യക്തമാക്കിരുന്നു. എന്നാല്‍ എംഎല്‍എ നല്‍കുന്ന തുക മതിയെന്ന് കുടുംബം തീരുമാനിച്ചതോടെ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. കഴിഞ്ഞയാഴ്ചയാണ് അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ …
Read More »