Breaking News

കാവ്യാ മാധവനും പ്രതിപ്പട്ടികയിലേക്ക് ! ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിലേക്ക് നീങ്ങിയേക്കും. ഒപ്പം മറ്റു 2 നടിമാരുംകൂടി പ്രതികളാകും; ക്വട്ടേഷനു പിന്നിലും മലയാള സിനിമയിലെ പ്രമുഖ നടികള്‍ തന്നെ. നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്ബന്‍ ട്വിസ്റ്റ്‌ ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും പ്രതിയാകും. കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഒരുപക്ഷേ അന്നുതന്നെയോ അല്ലെങ്കില്‍ അധികം വൈകാതെയോ കാവ്യയുടെ അറസ്റ്റും ഉണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആലുവായില്‍ എത്തണമെന്നാണ് കാവ്യക്ക് നല്‍കിയ നോട്ടീസിലുള്ളത്.

സ്ത്രീയെന്ന പരിഗണന നല്‍കി തല്‍ക്കാലം ആലുവാ പോലീസ് ക്ലബില്‍ കാവ്യയെ ചോദ്യം ചെയ്യാനിടയില്ല. അതേസമയം കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാകും കാവ്യയെ ചോദ്യംചെയ്യുക. കാവ്യയെ ചോദ്യം ചെയ്യുന്ന തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ബാലചന്ദ്രകുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാവ്യയ്‌ക്കെതിരായ തെളിവുകളില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസില്‍ വളരെ നിര്‍ണായകമാണ്.

ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കാവ്യ നിലവില്‍ ചെന്നൈയിലാണെന്ന വിവരമാണുള്ളത്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി കാവ്യാ മാധവന് കൈമാറുമ്ബോള്‍ സീരിയല്‍ രംഗവുമായി അടുത്ത ബന്ധമുള്ള മറ്റു രണ്ടു സിനിമാ നടിമാര്‍ കൂടി അവിടെ ഉണ്ടായിരുന്നുവത്രെ. സീരിയല്‍ നിര്‍മാണ രംഗത്തുകൂടി സജീവമായ നടിയുള്‍പ്പെടെ കാവ്യയുമായി അടുത്ത ബന്ധമുള്ള ഇവരും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ഇവരില്‍ ഒരാളെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …