Breaking News

മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കൈമാറി

വിവാദമായ മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്. ബാധ്യതയായ തുക സിഐടിയു നല്‍കിയതിനാല്‍ ചെക്ക് സ്വീകരിക്കാനാകില്ലെന്ന് ബാങ്ക് അധ്യകൃതര്‍ വ്യക്തമാക്കിരുന്നു.

എന്നാല്‍ എംഎല്‍എ നല്‍കുന്ന തുക മതിയെന്ന് കുടുംബം തീരുമാനിച്ചതോടെ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. കഴിഞ്ഞയാഴ്ചയാണ് അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …