Breaking News

ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഷ്റഫെ മൊര്‍തസ..!

ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം സീനിയര്‍ താരം മഷ്റഫെ മൊര്‍തസ ഒഴിഞ്ഞു. താരം ഫോര്‍മാറ്റില്‍ ഇനിയും കളിക്കുവാനാണ് തീരുമാനമെങ്കിലും

ക്യാപ്റ്റന്‍സിയുെടെ ഉത്തരവാദിത്വം ഇനി ഏറ്റെടുക്കാനില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു. 2001ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച താരം 2010ല്‍ ആണ് ആദ്യമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.

പിന്നീട് 2014ല്‍ വീണ്ടും ക്യാപ്റ്റനായ ശേഷം ഇന്നിത് വരെ മികച്ച പ്രകടനങ്ങളിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

2015 ലോകകപ്പില്‍ ആദ്യമായി നോക്ക്‌ഔട്ട് ഘട്ടത്തിലേക്കും 2017ല്‍ ചാമ്ബ്യന്‍സ് ട്രോഫി സെമി ഫൈനലിലേക്കും ബംഗ്ലാദേശിനെ നയിച്ചത് മൊര്‍തസയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …