Breaking News

ബ്രേക്ക് ഫാസ്റ്റില്‍ ഉപ്പു കൂടി, ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു…

പ്രാതല്‍ ആയി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഭയേന്ദറിലാണ് സംഭവം. ഭര്‍ത്താവ് നീഷ് സിങ്ങിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് മീരാ ഭയേന്ദര്‍ പൊലീസ് അറിയിച്ചു. ഭയേന്ദര്‍ ഈസ്റ്റിലെ ഫത് റോഡിലാണ് കൊലപാതകം നടന്നത്.

ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഇയാള്‍ ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും രോഷം അടങ്ങാതെ ഭക്ഷണം കഴിച്ചതിനു ശേഷം ഷാള്‍ കൊണ്ടു കഴുത്തു മുറുക്കി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. നീലേഷ് സിങ്ങിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …