Breaking News

Breaking News

ആലുവയില്‍ 55കാരനായ കാമുകനെ മയക്കിക്കിടത്തി കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി, ഫ്രിഡ്ജും ടിവിയുമടക്കം എല്ലാം കൊണ്ടുപോയി…

55 കാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി. ബിനാനിപുരം പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാമുകന് വീട്ടുപകരണങ്ങള്‍ തിരികെ ലഭിച്ചു. ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരംജോലിക്ക് പോകുന്ന ഇയാളുടെ കൈവശം അത്യാവശ്യം പണവുമുണ്ട്. ഇതിനിടയിലാണ് 48 കാരിയായ മദ്ധ്യവയസ്‌കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. കുറച്ചുകാലമായി ഇവരും മക്കളും …

Read More »

വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം മണിമലയില്‍ ഭര്‍തൃവിട്ടീല്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴൂര്‍ സ്വദേശിനിയായ 27 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന യുവതി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. സ്വീഡനിലേക്ക് ജോലി ലഭിച്ച്‌ അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു യുവതി. ഇതിനിടെയിലാണ് ആത്മഹത്യ. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ യുവതിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് …

Read More »

പുതുചരിത്രം കുറിച്ച്‌ മരക്കാര്‍; റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍ ഇടം നേടി

റിലീസിന് മുന്‍പ് 100 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര സിനിമ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിസര്‍വേഷനിലൂടെ മാത്രം 100 കോടി നേടി. റിലീസിലും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്ബാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമെമ്ബാടുമുള്ള പ്രീബുക്കിംഗ് കളക്ഷനില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മരക്കാര്‍ …

Read More »

മക്കളില്ലാത്ത 73-കാരി മരിച്ചു; കോടികളുടെ സ്വത്തിനായി മൃതദേഹത്തിന്റെ കൈപിടിച്ച് വിരലടയാളം പതിപ്പിച്ചു (വീഡിയോ)

മൈസൂരുവിലെ ശ്രീരാമപുരയില്‍ ഭൂസ്വത്ത് സ്വന്തമാക്കാന്‍ സഹോദരീപുത്രന്‍ മുദ്രപ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിച്ചു. മൃതദേഹത്തിന്റെ സമീപത്തിരുന്ന് വിരലടയാളം പതിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ശ്രീരാമപുര ലേഔട്ടിലെ ജയമ്മ (73)യാണ് മരിച്ചത്. പാരമ്പര്യമായി ലഭിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 14 ഏക്കര്‍ ഭൂമി ഇവരുടെ പേരിലുണ്ട്. ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. രണ്ട് മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരനുമാണ് ഇവര്‍ക്കുള്ളത്. ജയമ്മയുടെ ഒരു സഹോദരിയുടെ മകനാണ് ഒന്നുമെഴുതാത്ത മുദ്രപത്രത്തില്‍ …

Read More »

ദേശീയപാതയില്‍ വാഹനാപകടം; ലോറിയിടിച്ച്‌ ഇരുചക്രവാഹനയാത്രക്കാരിയായ ആശുപത്രി ജീവനക്കാരി മരിച്ചു

കോട്ടയം പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്ബിളിയാണ് മരിച്ചത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. എട്ടുമണിയോടെയായിരുന്നു അപകടം. വാഹനം മറുവശത്തേക്ക് തിരിക്കാന്‍ ശ്രമിക്കവേ ലോറി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ അമ്ബിളിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More »

അമേരിക്കയിലെ സ്‌കൂളില്‍ 15കാരനായ വിദ്യാര്‍ത്ഥി മൂന്ന് സഹപാഠികളെ വെടിവെച്ചുകൊന്നു; അധ്യാപകനുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ …

Read More »

കേരള-തമിഴ്നാട് കെഎസ്‌ആര്‍ടിസി സെര്‍വീസുകള്‍ പുനരാരംഭിച്ചു

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സെര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് സമയത്ത് നിര്‍ത്തിയ സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സെര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചത്. ആദ്യ സെര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്. കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സെര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സെര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് …

Read More »

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു…

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കസ്ബയാര്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ സോണ്‍ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി ഏരിയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചിരുന്നു. നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചിരുന്നു.

Read More »

വെള്ളപ്പൊക്കം ചര്‍ച്ച ചെയ്യുമ്ബോള്‍ കേരള എംപിമാര്‍ രാജ്യസഭയില്‍ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡു..

കേവല രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാര്‍. ഇതിന്റെ പേരില്‍ നിരവധി മലയാളി എംപിമാര്‍ക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്‍ ചോദിക്കുകയും ചെയതു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയില്‍ രാവിലെ …

Read More »

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കണം, കേരളം പ്രതിഷേധം അറിയിച്ചു…

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനോട് എതിര്‍പ്പ് അറിയിച്ച്‌ കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്ബത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ …

Read More »