സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് ലീഗ് 1 ല്‍ മോണ്ടിപ്പെല്ലിയറിനെതിരെ നടക്കുന്ന അടുത്ത മത്സരം നഷ്ടമാവും. ഇന്നാണ് പി.എസ്.ജി അധികൃതര്‍ ഇക്കാര്യമറിയിച്ചത്. ലിയോണിനെതിരായ മത്സരത്തില്‍ 75-ാം മിനിറ്റില്‍ സൂപ്പര്‍ താരത്തെ കോച്ച് പിന്‍വലിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് ഇതിന് കാരണം എന്ന് ടീം അറിയിച്ചു. ലീഗില്‍ മെട്സിനെതിരായ മത്സരത്തിലും താരത്തിന് ഇറങ്ങാനായിരുന്നില്ല. അടുത്ത കളിയിലും മെസ്സിക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. പി.എസ്.ജിക്കായി മെസ്സിക്ക് ഇനിയും തന്‍റെ ആദ്യ ഗോള്‍ കണ്ടെത്താനായിട്ടില്ല …
Read More »ഭര്‍തൃ ഗൃഹത്തില്‍ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം…
ജനല്‍കമ്ബിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതിയുടെ മൃതദേഹം. ചെറായി സ്വദേശി ശരത്തിന്റെ ഭാര്യയാണു മരിച്ചത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഗോപികയുടെയും ശരത്തിന്റെയും വിവാഹം നടന്നത്. ഗോപികയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും, കേരളത്തില്‍ ചൊവ്വാഴ്ച്ച വരെ കനത്ത മഴ; യല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമര്‍ദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്ധ്രാ പ്രദേശ് – തെക്കന്‍ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ നിര്‍ദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഞായറാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി …
Read More »സ്കൂള്‍ തുറക്കല്‍: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്കൂള്‍ മാനേജ്മെന്‍റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്കൂള്‍ ബസുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20 ന് മുമ്ബ് പൂര്‍ത്തിയാക്കണം. …
Read More »ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറിൽ ലൈംഗിക ബന്ധം: പോലീസ് ഉദ്യോഗസ്ഥർ കുടുങ്ങിയത് വയര്‍ലെസിലൂടെ….
ഇംഗ്ലണ്ടിലെ സറേ കൗണ്ടിയില്‍ പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായത് ഇവര്‍ക്ക് വിനയാകുകയായിരുന്നു എന്ന് ഇന്‍ഡിപ്പെന്‍ഡന്‍റ് ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്തു. 2019ലാണ് കേസിന് ആസ്‍പദമായ സംഭവം. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ റിച്ചാര്‍ഡ് പാറ്റണും മോളി എഡ്വേര്‍ഡ്‌സുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. …
Read More »രാജ്യത്തെ ഇന്ധന വില വര്‍ധന; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി….
ഇന്ത്യയുടെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ‘ഇന്ധന വില കുറയണം എന്ന് തന്നെയാണ് നിലപാട്. എന്നാല്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത് ജി എസ് ടി യില്‍ …
Read More »വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ സ്‌പെയിനില്‍ നിന്ന് 20,000 കോടിയുടെ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; കരാറില്‍ ഒപ്പുവെച്ചു…
വ്യോമസേനയുടെ അവ്രോ-748 ചരക്ക് വിമാനങ്ങള്‍ക്ക് പകരം എയര്‍ബസ് സി-295 എംഡബ്ല്യു വിമാനങ്ങള്‍ വാങ്ങാന്‍ 20,000 കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. സ്പെയിന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസില്‍ നിന്നാണ് 56 സി-295 എംഡബ്ല്യു വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ 10 വര്‍ഷം കൊണ്ട് ബാക്കി 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. ടാറ്റ കണ്‍സോര്‍ഷ്യമാണ് വിമാനങ്ങള്‍ നിര്‍മിക്കുക. അഞ്ച് മുതല്‍ പത്ത് …
Read More »സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ് ; 127 മരണം; 16,918 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്ബിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 2784 എറണാകുളം 2397 തിരുവനന്തപുരം 1802 കൊല്ലം 1500 കോട്ടയം 1367 കോഴിക്കോട് 1362 പാലക്കാട് 1312 മലപ്പുറം 1285 ആലപ്പുഴ 1164 ഇടുക്കി 848 കണ്ണൂര്‍ 819 …
Read More »സൗജന്യ ചികിത്സയില്‍ ഒന്നാമത്; കേരളത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍…
സംസ്ഥാനത്തിന് 3 ദേശീയ പുരസ്കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാൻ ഭാരത് പ്രധാന്മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു …
Read More »ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്; സ്‌കൂള്‍ തുറക്കുന്നതിന് കരട് മാര്‍ഗരേഖയായി…
കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ കരട് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്തും. ആഴ്ചയില്‍ മൂന്ന് ദിവസം ഒരുബാച്ച് എന്ന രീതിയില്‍ ക്ലാസ് തുടങ്ങാനാണ് ആലോചന. ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളില്‍ ഉണ്ടാക്കും. കൈകഴുകാന്‍ എല്ലാ ക്ലാസ് റൂമിലും …
Read More »