Breaking News

ചെന്നൈയിൽ നിന്ന് ഭിന്നശേഷിക്കാരുടെ ബൈക്ക് ടാക്സി; ഇത് പ്രചോദനത്തിന്റെ കഥ…

ഓൺലൈൻ ടാക്സി, കാർ, ബൈക്ക് സർവീസുകൾ ഇപ്പോൾ മെട്രോ നഗരങ്ങളിൽ സർവസാധാരണമായ കാഴ്ചയാണ്. വൻകിട കമ്പനികൾ ഇത് ആലോചിക്കുന്നതിന് വർഷങ്ങൾ മുമ്പ് തന്നെ ചെന്നൈയിൽ ബൈക്ക് ടാക്സി തുടങ്ങിയ ഭിന്നശേഷിക്കാരുടെ പ്രചോദനത്തിന്റെ കഥയെ കുറിച്ചറിയാം. നാല് വർഷം മുമ്പാണ് ആറു പേരടങ്ങുന്ന സംഘം, സർക്കാർ സൗജന്യമായി നൽകിയ വാഹനത്തിൽ ഈ യാത്ര ആരംഭിച്ചത്.

ആദ്യദിനത്തിൽ തന്നെ കൈ നിറയെ കാശ് ലഭിച്ചു. ആളുകളുടെ സഹതാപവും ജോലി ചെയ്യാൻ ഇവർ കാണിക്കുന്ന മനസും ഇവരുടെ യാത്രയ്ക്ക് താങ്ങും തണലുമായി. മാട്രഉള്ള എന്നാണ് ഇവരുടെ കൂട്ടായ്മയുടെ പേര്. മാട്ര തിരുനാളികൾ എന്നാണ് ഭിന്നശേഷിക്കാർക്ക് തമിഴിലുള്ള പേര്. അതിലെ ആദ്യ രണ്ടക്ഷരം ചേർത്ത് ഇവർ സംഘത്തിന് പേര് നൽകിയത്. ആറു പേരിൽ തുടങ്ങിയ ആ വിജയ യാത്ര ഇപ്പോൾ നാല്പത് പേരിൽ എത്തി നിൽക്കുന്നു.

ബൈക്ക് മാത്രമല്ല ഇപ്പോൾ ഓട്ടോറിക്ഷയും ഇവരുടെ കൈകളിൽ ഭദ്രം. നിരവധി പേർക്ക് പ്രചോദനവും പ്രതീക്ഷയുമാണ് ഇവരുടെ ജീവിതം. ഓടിത്തീർക്കാൻ ഇനിയും ഏറെ ലക്ഷ്യങ്ങൾ ഉണ്ട് ഇവർക്ക്. ദൂരങ്ങൾ കീഴടക്കാനും ഉണ്ട്. ബൈക്കിൽ നിന്ന് ഓട്ടോറിക്ഷയിലേക്ക് മാറണം. നിലവിൽ പരിചയക്കാരുടെ ഫോൺ വിളി വഴിയാണ് സവാരി ലഭിക്കുന്നത്. ഇതുമാറ്റി ഒരു മൊബൈൽ ആപ്പ്ളിക്കേഷൻ നിർമ്മിക്കണം.

ഇതെല്ലാം വളരെ അടുത്തുള്ള ഇവരുടെ ലക്ഷ്യങ്ങളാണ്. ഒരു വർഷത്തിനപ്പുറം ഇതെല്ലാം നടക്കുമെന്ന് ഈ കൂട്ടായ്മ ഒരേ സ്വരത്തിൽ പറയുന്നു. ഭിന്നശേഷിക്കാർ, പലവിധത്തിലുള്ള കഴിവുകൾ ഉള്ളവർ, അംഗപരിമിതർ അല്ല വികലാംഗരല്ല. അങ്ങനെയൊന്നും വിശേഷിപ്പിക്കാൻ ഈ കൂട്ടായ്മയെ സാധിക്കില്ല. സ്വന്തമായി അധ്വാനിച്ച് നേട്ടങ്ങൾ കൊഴിയുന്ന ഇവർ സമൂഹത്തിന് തന്നെ മാതൃകയാണ്.

ഇവരുടെ ഈ കഴിവുകൾ നാളെ ഒരുപക്ഷെ ലോകത്തെ തന്നെ മാറ്റിമറിക്കും. സാധാരണ രീതിയിലുള്ള ഓൺലൈൻ വാഹന സർവീസുകൾ പോലെ ചെന്നൈയിൽ നിന്നും രാജ്യമറിയപെടുന്ന അല്ലങ്കിൽ ലോകമറിയപെടുന്ന ഒരു ഓൺലൈൻ ആപ്പ് അടുത്തിടെ തന്നെ പുറത്തിറങ്ങും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …