Breaking News

ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുത്; ‘ദമ്പതിമാർ വെവ്വേറെ കിടക്കണം, ഭക്ഷണം കഴിക്കാൻ പോലും ഒരുമിച്ചിരിക്കരുത്’ കൊവിഡ് മഹാമാരിയുടെ ഭീകരതയിൽ വീണ്ടും…

വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്. ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്.

സർക്കാരിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും നിറഞ്ഞു കഴിഞ്ഞു.

വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാൽകണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് നിറയുന്നത്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാരും നടത്തി വരുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …