Breaking News

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം…

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം. പവര്‍ബാങ്കിന് സമാനമായ ഉപകരണമാണ് മൊബൈലില്‍ ഘടിപ്പിച്ചത്.

മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തില്‍ വെള്ളിയാഴ്ച മരിച്ച റാം സാഹില്‍ പാല്‍ എന്ന 28കാരന്‍ തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടയിലാണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച്‌ മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ്

പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ റാം സാഹില്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെടുകയായിരുന്നു. ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന്

അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ മരിച്ച യുവാവ് ഉപയോഗിച്ചത് പവര്‍ബാങ്ക് തന്നെയാണോയന്ന് ഉറപ്പ് വരുത്തുന്നതേ ഉള്ളൂ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …