നീല ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയെ കൈവിട്ട് ശില്പാ ഷെട്ടി. ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ്സ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നല്‍കി. രാജ് കുന്ദ്രയ്ക്കെതിരെ മുംബയ് പൊലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് …
Read More »ഇന്‍സ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അപകടകാരിയായ ആപോ? ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…
ഇന്‍സ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അപകടകാരിയായ ആപായി മാറുന്നുവെന്ന് റിപോര്‍ട്ട്. ഫേസ്ബുകിനേക്കാള്‍ യുവതലമുറയ്ക്കിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വിഷലിപ്തനായ ഒരു ആപായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപോര്‍ട്ട് പറയുന്നത്. 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച് ഫേസ്ബുകിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപോര്‍ട്ട് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുകിന്‍റെ ഉള്ളില്‍ നിന്ന് തന്നെ ലഭിച്ച റിപോര്‍ട്ടുകളും പത്രം ഉദ്ധരിക്കുന്നുണ്ട്. …
Read More »ഡൽഹിയിൽ ഭീകരർ പിടിയിലായ സംഭവം; ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനം…
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനമെന്ന് പൊലീസ്. പാലങ്ങളും റെയിൽ പാളങ്ങളും തകർക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചതായി പൊലീസ് പറയുന്നു. ഇതിനായി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഭീകരർ ഒത്തുചേരാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. ആറു ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് . ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ …
Read More »സർക്കാർ ജീവനക്കാരുടെ കൊവിഡ് ചികിൽസ കാലയളവ് കാഷ്വൽ ലീവാക്കും; 7ദിവസത്തിനുശേഷം നെഗറ്റീവായാലുടൻ തിരികെയെത്തണം…
സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സർക്കാർ ജീവനക്കാർക്ക് ചികിത്സാ കാലയളവ് കാഷ്വൽ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയോ സാക്ഷ്യപത്രം ഹാജരാക്കണം. കൊവിഡ് ബാധിച്ച സർക്കാർ ജീവനക്കാർ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റിൽ നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കണം. നിലവിൽ കൊവിഡ് ബാധിച്ചവർ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാൻ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല …
Read More »സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതോടെ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയും മഴ തുടരാനാണ് സാധ്യത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതാണ് കേരളത്തിലെ മഴയ്ക്ക് കാരണം. അതേസമയം മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.
Read More »ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്രൂരനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുമെന്ന് മന്ത്രി; പിന്നാലെ മൃതദേഹം റെയില്‍വേ പാളത്തില്‍…
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. കേസിലെ പ്രതി ‘ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് ‘ ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പൊലീസ് സംഘങ്ങളെ രൂപീകരിക്കുകയും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ …
Read More »ഓണ്‍ലൈന്‍ യോഗം: ചുവട് മാറ്റി ഭരണപക്ഷം…
ഓണ്‍ലൈന്‍ യോഗം ഒളിച്ചോട്ടമാണെന്ന് ആക്ഷേപമുയര്‍ന്നതോടെ കോര്പറേഷന് കൗണ്‍സില്‍ ഹാളിലെ സാധാരണ യോഗമാക്കി മാറ്റി ഭരണപക്ഷത്തിെന്റ ചുവട് മാറ്റം. ഓണ്‍ലൈന്‍ യോഗം വേണ്ടെന്നും നേരിട്ടു പങ്കെടുക്കാമെന്നും വ്യക്തമാക്കി തങ്ങളെടുത്ത നിലപാടിന് അംഗീകാരമാണിതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എങ്കിലും ഏതാനും പേര് ഓണ്‍ലൈനായി തന്നെയാണ് പങ്കെടുത്തത്. മേയറെ വളഞ്ഞുവെക്കുന്ന സമരങ്ങള്‍ ഒഴിവാക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കൗണ്‍സിലര്‍മാര്‍ മാതൃകയാകണമെന്നുമുള്ള അഭ്യര്‍ഥനയോടെയായിരുന്നു കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായും അധികാരാവകാശങ്ങള്‍ കവര്‍ന്നും മേയര്‍ പ്രവര്‍ത്തിച്ചതാണ് കഴിഞ്ഞ കൗണ്‍സിലിലെ …
Read More »പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍…
രാജ്യത്ത് തൊഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്. സ്വകാര്യ മേഖലയെ വളര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊഴില്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ് മേഖല പോലും രാജ്യത്ത് ഭദ്രമല്ല. കേരളത്തില്‍ തൊഴില്‍ മേഖലയില്‍ ബദല്‍ നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ലജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസ്സോസിയേഷന്‍ …
Read More »സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍…
സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകള്‍ തുറക്കാനാകു എന്നും, തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് ഘട്ടം ഘട്ടമായിട്ടാണ്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു. പിന്നീട് സിനിമാ ഷൂടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി …
Read More »പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍…
മലപ്പുറം കോട്ടക്കലില്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലുസ് ഓഫീസര്‍ സജി, അലക്‌സാണ്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്തത്. കോട്ടക്കലില്‍ പിടിച്ചെടുത്ത ഒരു മിനിലോറി വസ്തുക്കളാണ് മറിച്ചുവിറ്റത്. ഒരു ലക്ഷത്തിലേറെ വില വരുന്ന ഹാന്‍സാണ് ഇവര്‍ മറിച്ചുവിറ്റത്.
Read More »