Breaking News

ഇന്‍സ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അപകടകാരിയായ ആപോ? ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…

ഇന്‍സ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അപകടകാരിയായ ആപായി മാറുന്നുവെന്ന് റിപോര്‍ട്ട്. ഫേസ്ബുകിനേക്കാള്‍ യുവതലമുറയ്ക്കിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപാണ്‌ ഇന്‍സ്റ്റഗ്രാം. എന്നാല്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വിഷലിപ്തനായ ഒരു ആപായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപോര്‍ട്ട് പറയുന്നത്.

2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച്‌ ഫേസ്ബുകിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപോര്‍ട്ട് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഫേസ്ബുകിന്‍റെ ഉള്ളില്‍ നിന്ന് തന്നെ ലഭിച്ച റിപോര്‍ട്ടുകളും പത്രം ഉദ്ധരിക്കുന്നുണ്ട്. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരമെന്തന്നാല്‍ ബ്രിട്ടനില്‍ 13 ശതമാനം ഉപയോക്താക്കളും, യുഎസില്‍ ആറ് ശതമാനം ഉപയോക്താക്കളും ഇന്‍സ്റ്റഗ്രാം മൂലം ആത്മഹത്യ പ്രവണതയിലാണ് എന്നാണ്.

ഗ്ലാമര്‍ ലോകമായി മാറിയ ഇന്‍സ്റ്റഗ്രാമില്‍ കയറുന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ സ്വയം ഇഷ്ടക്കുറവ് ഉണ്ടാക്കാന്‍ ആപ് കാരണമാകുന്നു എന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇത്തരത്തില്‍ സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പോലും ഫേസ്ബുക് അവഗണിച്ചെന്നും, പൂഴ്ത്തിവച്ചന്നും ഇവര്‍ റിപോര്‍ട്ട് ചെയ്തു. അതേ സമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം വിഷയത്തോട് പ്രതികരിച്ചിട്ടുണ്ട്.

എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപോര്‍ട്ട് ചെയ്ത വിവരങ്ങള്‍ സംബന്ധിച്ച്‌ ഫേസ്ബുക് പബ്ലിക് പോളിസി വിഭാഗം മേധാവി കരിന ന്യൂടണ്‍ എഴുതിയ ബ്ലോഗ് നിശബ്ദത പാലിക്കുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …