Breaking News

Breaking News

ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; 13 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നത്. അടുത്ത 24 മണിക്കൂറില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര …

Read More »

സിനിമാ ലോകത്തിന് വീണ്ടും നോവ്; മലയാളത്തിന്റെ പ്രിയ നടന്‍ റിസബാവ അന്തരിച്ചു…

മലയാള സിനിമാ ലോകത്തിന് വീണ്ടും തീരാ നോവ്. പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്ബ് പക്ഷാഘാതത്തെ തുടര്‍ന്ന് റിസ ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോപ്പുംപടി സ്വദേശിയായ നടന്‍ റിസബാവ സിദ്ധിഖ്-ലാലിന്റെ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധേയനായത്. ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍നഗര്‍, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്ബക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ …

Read More »

ഐഎസ്എൽ മത്സരക്രമം പുറത്തുവിട്ടു; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിൽ…

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടികൊണ്ടിരിക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം …

Read More »

പെണ്‍കുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച്‌ കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്‌സോ കേസ്

പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്. പ്രതിയായ അധ്യാപകന്‍ നടത്തിവരുന്ന കോച്ചിംഗ് സെന്ററില്‍ അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച്‌ വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്ബോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വീഡിയോയില്‍ കാണാം. ‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും …

Read More »

രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍; അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒരു കുടുംബത്തിലുള്ളവരുടെതെന്ന് സംശയം; കൊലനടത്തിയത്….

ഫഖര്‍പൂര്‍ പ്രദേശത്തിന്റെ 9 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍. ലക്നൗ-ബഹ്റൈച്ച്‌ ഹൈവേയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം. രണ്ട് ദിവസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ നടന്നത്‌ പോലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച കണ്ടെത്തിയ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും ഞായറാഴ്ച കണ്ടെത്തിയ സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇടയിലാണ് ഇവരുടെ കൊലപാതകം നടന്നതെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. …

Read More »

നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ എംകെ സ്റ്റാലിന്‍; പിന്തുണച്ച്‌ പ്രതിപക്ഷവും…

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച തമിഴ്‌നാട് സേലത്ത് പത്തൊന്‍പതുകാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നെന്നും …

Read More »

ലോകകപ്പിനു ശേഷം കൊഹ്ലി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞേക്കും, പകരം ക്യാപ്ടനെ തീരുമാനിച്ച്‌ ബി സി സി ഐ, ടീമില്‍ വന്‍ അഴിച്ചു പണി…

ഐസിസി ടി ട്വന്റി ലോകകപ്പിനു ശേഷം വിരാട് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനം ഒഴിയാന്‍ സാദ്ധ്യത. എന്നാല്‍ ടെസ്റ്റ് ക്യാപ്ടനായി കൊഹ്ലി തന്നെ തുടരും. ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിയുന്നത്. കൊഹ്ലിക്കു പകരം രോഹിത്ത് ശര്‍മ്മ ഈ ടീമുകളുടെ നായകസ്ഥാനം ഏറ്റെടുക്കാനാണ് കൂടുതല്‍ സാദ്ധ്യത. നായകനായിരുന്ന കാലഘട്ടത്തില്‍ രോഹിത്തിന്റെ ബാറ്റിംഗും വളരെയേറെ …

Read More »

പെഗസിസ് ഫോൺ ചോർത്തൽ: നിലപാട് കടുപ്പിച്ച് സുപ്രിംകോടതി…

പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അറിയാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വ്. രമണ. നിയമവിരുദ്ധ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത. പൊതുമധ്യത്തിൽ സംവാദത്തിന് വയ്‌ക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു. വിദഗ്ധ സമിതി രൂപീകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പെഗസിസ് ഉപയോഗിച്ചോ എന്ന് സത്യവാങ്‌മൂലത്തിൽ പറയാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുൻനിർത്തി …

Read More »

താലിബാൻ സർക്കാരിനെ പിന്തുണച്ചുകൊണ്ട് അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം…

താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു. പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയും, താലിബാൻ പതാകകൾ വീശുകയും ചെയ്തു. സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, …

Read More »

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ..

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കേരളത്തില്‍ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ഗോവ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വാറന്റൈന്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിന്‍സിപ്പള്‍മാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈന്‍ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവര്‍ ആര്‍ ടി …

Read More »