Breaking News

Breaking News

ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; ശ്രീജയ്ക്ക് ജോലി നല്‍കുമെന്ന് പി.എസ്.സി…

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയ്ക്ക് ആശ്വാസമായി പി.എസ്.സി തീരുമാനം. വ്യാജ സമ്മതപത്രം കാരണം ശ്രീജയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നഷ്ടമായത് വാര്‍ത്തയായിരുന്നു. സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്‌തികയിലേക്കുള്ള നിയമന ശുപാര്‍ശ ഉടന്‍ ശ്രീജയ്ക്ക്‌ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. റാങ്ക് പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരില്‍ വ്യാജ സത്യവാങ്മൂലം. കൊല്ലം സ്വദേശിയാണ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയത്. …

Read More »

ഉള്ളിവില കുത്തനെ കൂടിയേക്കും; തിരിച്ചടിയാവുക കനത്ത മഴയും കൃഷിനാശവും…

കനത്ത മഴയും കൃഷിനാശവും ഉള്ളിവില കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഉള്ളിവില കുത്തനെ ഉയരാന്‍ പ്രധാന കാരണമാകുക. വിളവെടുപ്പ് വൈകുന്നതും തിരിച്ചടിയാകും. ടൗട്ടെ ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിപ്പിച്ചത് റാബി വിളകള്‍ ഏറെക്കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിന് തടസമാണ്. ഇതോടെ റാബി വിളകള്‍ നേരത്തെ വിപണിയിലിറക്കേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ …

Read More »

നീറ്റ് പേടി; തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ….

നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്ബ് സേലത്തും ഇതേ കാരണത്താല്‍ മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കോവിഡ്; 339 കോവിഡ് മരണങ്ങള്‍….

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15,058 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്നാണ്. 339 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന 37,127 പേര്‍ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,30,891 സാമ്ബിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി …

Read More »

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ല; മൂന്നാം തരംഗം നേരിടാന്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്…

രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക്. കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയെന്നാണ് പഠങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത …

Read More »

ഭാരതപ്പുഴയില്‍ 2 ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി….

വാണിയംകുളത്ത് ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 2 ദിവസം മുന്‍പാണ് കടവില്‍ കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം …

Read More »

56 വര്‍ഷം മുമ്പ് ​ ഉപേക്ഷിച്ച റെയില്‍ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയില്‍നിന്ന്​ ബംഗ്ലാദേശിലേക്ക്​ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്​….

56 വര്‍ഷം മുമ്പ് ​ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ്​ ട്രെയിന്‍ സര്‍വിസ്​ പുനരാരംഭിക്കുന്നത്​. ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച്‌ ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി …

Read More »

കാമുകനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു; കാമുകന്‍ ആശുപത്രിയിൽ…

പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒപ്പം പൊള്ളലേറ്റ ആണ്‍സുഹൃത്ത് ആശുപത്രിയില്‍. കറുകുറ്റി സ്വദേശി ബിന്ദു (38) ആണ് മരിച്ചത്. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുന്‍ (39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ബിന്ദു കോക്കുന്നില്‍ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടില്‍വെച്ചാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് ബിന്ദു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, മിഥുനിനെ ഭീഷണിപ്പെടുത്താനായി …

Read More »

നിപ വൈറസ് ബാധയില്‍ ആശങ്ക അകലുന്നു; സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഹൈ റിസ്‌കിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും…

നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 140 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് പുറത്തുവന്നതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി ഇന്നലെ നെഗറ്റീവായിരുന്നു. മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാള്‍ക്കും വൈറസ് ബാധ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1349 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7786 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1349 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 538 പേരാണ്. 1524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7786 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 139 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 249, 36, 119 തിരുവനന്തപുരം റൂറല്‍ – 221, …

Read More »