Breaking News

Breaking News

രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍; അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒരു കുടുംബത്തിലുള്ളവരുടെതെന്ന് സംശയം; കൊലനടത്തിയത്….

ഫഖര്‍പൂര്‍ പ്രദേശത്തിന്റെ 9 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍. ലക്നൗ-ബഹ്റൈച്ച്‌ ഹൈവേയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം. രണ്ട് ദിവസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ നടന്നത്‌ പോലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച കണ്ടെത്തിയ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും ഞായറാഴ്ച കണ്ടെത്തിയ സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇടയിലാണ് ഇവരുടെ കൊലപാതകം നടന്നതെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. …

Read More »

നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ എംകെ സ്റ്റാലിന്‍; പിന്തുണച്ച്‌ പ്രതിപക്ഷവും…

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച തമിഴ്‌നാട് സേലത്ത് പത്തൊന്‍പതുകാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നെന്നും …

Read More »

ലോകകപ്പിനു ശേഷം കൊഹ്ലി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞേക്കും, പകരം ക്യാപ്ടനെ തീരുമാനിച്ച്‌ ബി സി സി ഐ, ടീമില്‍ വന്‍ അഴിച്ചു പണി…

ഐസിസി ടി ട്വന്റി ലോകകപ്പിനു ശേഷം വിരാട് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനം ഒഴിയാന്‍ സാദ്ധ്യത. എന്നാല്‍ ടെസ്റ്റ് ക്യാപ്ടനായി കൊഹ്ലി തന്നെ തുടരും. ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിയുന്നത്. കൊഹ്ലിക്കു പകരം രോഹിത്ത് ശര്‍മ്മ ഈ ടീമുകളുടെ നായകസ്ഥാനം ഏറ്റെടുക്കാനാണ് കൂടുതല്‍ സാദ്ധ്യത. നായകനായിരുന്ന കാലഘട്ടത്തില്‍ രോഹിത്തിന്റെ ബാറ്റിംഗും വളരെയേറെ …

Read More »

പെഗസിസ് ഫോൺ ചോർത്തൽ: നിലപാട് കടുപ്പിച്ച് സുപ്രിംകോടതി…

പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അറിയാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വ്. രമണ. നിയമവിരുദ്ധ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത. പൊതുമധ്യത്തിൽ സംവാദത്തിന് വയ്‌ക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു. വിദഗ്ധ സമിതി രൂപീകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പെഗസിസ് ഉപയോഗിച്ചോ എന്ന് സത്യവാങ്‌മൂലത്തിൽ പറയാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുൻനിർത്തി …

Read More »

താലിബാൻ സർക്കാരിനെ പിന്തുണച്ചുകൊണ്ട് അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം…

താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു. പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയും, താലിബാൻ പതാകകൾ വീശുകയും ചെയ്തു. സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, …

Read More »

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ..

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കേരളത്തില്‍ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ഗോവ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വാറന്റൈന്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിന്‍സിപ്പള്‍മാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈന്‍ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവര്‍ ആര്‍ ടി …

Read More »

സഹോദരങ്ങളായ അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു; ഒരാള്‍ക്ക് കുത്തേറ്റു…

നി​ര്‍​മാ​ണ​ത്തൊ​ഴി​ലി​നാ​യി എ​ത്തി​യ അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ല്‍ ജ്യേ​ഷ്​​ഠ​െന്‍റ കു​ത്തേ​റ്റ് അ​നു​ജ​ന് പ​രി​ക്ക്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന്​ പാ​യം വ​ട്ടി​യ​റ സ്​​കൂ​ളി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടു​നി​ര്‍​മാ​ണ ജോ​ലി​ക്കാ​യി എ​ത്തി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ വി​ജ​യ്റാം (49), മം​ഗ​ത് റാം (51) ​എ​ന്നി​വ​രാ​ണ് താ​മ​സ​സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ടെ മം​ഗ​ത്റാം ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വി​ജ​യ്റാ​മിന്റെ വ​യ​റി​ന് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സ​ഹോ​ദ​രന്റെ …

Read More »

ആദിവാസി യുവതി വനത്തിനുള്ളില്‍ മരിച്ച നിലയില്‍…

ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. പഞ്ചമിയും ഭര്‍ത്താവും ഒരുമിച്ചാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയത്. ഇന്ന് രാവിലെയാണ് പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More »

കാലികറ്റ് സര്‍വകലാശാല ബി എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു….

2021 അധ്യയന വര്‍ഷത്തെ ബി എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ച്‌ കാലികറ്റ് സര്‍വകലാശാല. 21 വരെ അപേക്ഷ സമര്‍പിക്കാം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ് എസ്, എസ് ടി വിഭാഗം 170 രൂപയുമാണ്. സ്പോര്‍ട്സ് ക്വാട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. സ്പോര്‍ട്സ് ക്വാട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔടും അനുബന്ധരേഖകളും സ്പോര്‍ട്സ് സെര്‍ടിഫികെറ്റുകളുടെ പകര്‍പുകളും സെക്രടറി, കേരളാ …

Read More »

മത്സരത്തിനിടെ എതിർ ടീം അംഗത്തിന്റെ ടാക്കിൾ; ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്: വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിൻ്റെ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്. ഇന്നലെ ലീഡ്സ് യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ മുട്ടുകാലിന് ഗുരുതര പരുക്ക് പറ്റിയത്. ലീഡ്സ് യുണൈറ്റഡ് താരം പാസ്കൽ സ്ട്രുയ്കിൻ്റെ ടാക്കിളിലായിരുന്നു പരുക്ക്. ടാക്കിളിൽ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മത്സരത്തിൻ്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാർവിയെ പാസ്കൽ സ്ലൈഡിംഗ് ടാക്കിളിൽ വീഴ്ത്തുകയായിരുന്നു. ഉടൻ ഇരു …

Read More »