Breaking News

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍.

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നല്‍കുക.

അടുത്ത മാസം ഒന്നു മുതല്‍ 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാവും ഞായറാഴ്ച ഉണ്ടാവുക.

സ്വാതന്ത്ര്യദിനം, ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ഇളവുകള്‍ നല്‍കിയിരുന്നു.

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലുള്ള തീരുമാനം നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …