Breaking News

സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യഘട്ടത്തില്‍ തുറക്കുന്നത് 9 മുതല്‍ 12 വരെ ക്ലാസുകള്‍…

ഡല്‍ഹിയില്‍ അടുത്ത മാസം ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കും. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ആരംഭിക്കും.

വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ല, ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ അനുവദിക്കും. കഴിഞ്ഞ ജനുവരി

മുതല്‍ ഡല്‍ഹിയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ മാര്‍ച്ചില്‍ സ്‌കൂളുകള്‍ വീണ്ടും അടക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …