തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസെടുത്തു. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മനുഷ്യന്റെ തലയോട്ടിയടക്കം കൈയില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശക്തി മാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ …
Read More »പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും…
പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം നാളെ (ബുധന്‍) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും …
Read More »‘സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങൾ’; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം…
സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇൻഫർമേഷൻ മിഷന്റെ കണക്കും സർക്കാർ കണക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ കണക്കിൽപ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. സർക്കാർ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കിൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്ക് പ്രകാരം ഈ …
Read More »നടന്‍ വിജയ്ക്കെതിരായ പ്രവേശന നികുതി കേസ് ; പിഴ തല്‍ക്കാലത്തേക്ക് വേണ്ട…
കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേല്‍ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31നു നടക്കും. പ്രവേശന നികുതി അടയ്ക്കാമെന്നു കേസ് പരിഗണിക്കവെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍ സിംഗിള്‍ …
Read More »പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു…
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം തുറന്നു. ചൊവ്വാഴ്ച രാവിലെ 8നു ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയത്. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടന്നതിനെ തുടര്‍ന്നാണു ഷട്ടറുകള്‍ തുറന്നത്. രാവിലെ മൂന്നാമത്തെ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്നു ഷട്ടറുകള്‍ തുറക്കുകയും ആയിരുന്നു. മണലി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം …
Read More »കോവിഡ് വാക്സിന്‍ എടുത്ത ശേഷം ടി.ടിയെടുത്തയാള്‍ മരിച്ചെന്ന് വാട്സ്‌ആപ്പില്‍ പ്രചാരണം; വ്യാജമെന്ന് ഡോക്ടര്‍മാര്‍…
കോവിഡ് വാക്സിന്‍ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്സിനെടുത്തയാള്‍ മരിച്ചെന്നുള്ള വാട്സ്‌ആപ് പ്രചാരണം വ്യാജമാണെന്ന് ഡോക്ടര്‍മാര്‍. കോവിഡ് വാക്സിന് ശേഷം ടി.ടി. എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ആര്‍. ശ്രീജിത്ത് വ്യക്തമാക്കുന്നു. മൃതമായ അണുക്കളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഒരു തരത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും കോവിഡ് വാക്സിനു ശേഷം ടി.ടി. എടുത്തതുകൊണ്ടാകില്ല മരണം സംഭവിച്ചതെന്നും അത് സ്വാഭാവിക മരണമാകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വാക്സിന്‍ എടുത്താലും മൃഗങ്ങളുടെ …
Read More »ഒളിമ്ബിക്സ് ഹോക്കി: സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ മുന്നോട്ട്…
ആസ്ട്രേലിയയോടേറ്റ 7-1 ന്‍റെ തോല്‍വിയുടെ ക്ഷീണം മാറ്റി ഇന്ത്യ. സ്പെയിനിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തുരത്തിയ ഇന്ത്യ പൂള്‍ എയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. രൂപീന്ദര്‍പാല്‍ സിങ്ങിന്‍റെ ഇരട്ടഗോളുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 14ാം മിനിറ്റില്‍ സിമ്രന്‍ജീത് സിങ്ങിന്‍റെ ഗോളില്‍ ഇന്ത്യ മുന്നില്‍ക്കയറി. തൊട്ടുപിന്നാലെ 15ാം മിനിറ്റില്‍ രൂപീന്ദര്‍ ഇന്ത്യന്‍ ലീഡുയര്‍ത്തി. രണ്ടും മൂന്നും ക്വാര്‍ട്ടറുകള്‍ ഗോളൊഴിഞ്ഞു നിന്നു. സ്പെയിന് മുന്നേറ്റങ്ങളെ ഒന്നിച്ച് പ്രതിരോധിച്ചും അവസരം കിട്ടുമ്പോള്‍ ആക്രമിച്ചുമാണ് ഇന്ത്യ മത്സരം …
Read More »ക്ഷേത്ര ദര്‍ശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്…
ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ മാസത്തോടെയാണ് തുറന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. രാവിലെ 6 നും രാത്രി 8 നും ഇടയില്‍ 3,500 സന്ദര്‍ശകര്‍ക്കാണ് ക്ഷേത്രത്തിലേക്ക് ഭരണകൂടം അനുമതി നല്‍കുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ …
Read More »“മസ്സായി പ്രൊഫസര്‍”; ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു…
ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നായി മാറിയിരിക്കുകയാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റ്’. ‘ലാ കാസ ഡേ പാപ്പല്‍’ എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ലോക ആരാധകര്‍. അഞ്ചാം സീസണിന്‍റെ റിലീസ് തീയതി മെയ് 24ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതാ ട്രെയ്‍ലര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഓഗസ്റ്റ് 2ന് ട്രെയ്‍ലര്‍ …
Read More »മിസോറം-അസം അതിർത്തി സംഘർഷം; അസമിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു…
മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എസ്എംസിഎച്ച്) പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിയുതിർത്തതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എട്ട് …
Read More »