Breaking News

ഒന്നരമാസത്തെ ഇടവേള ആഘോഷമാക്കി മലയാളികള്‍: ഒരു ദിവസംകൊണ്ട് കുടിച്ച്‌ തീര്‍ത്തത് 64 കോടി രൂപയുടെ മദ്യം, കണക്ക് പുറത്ത്….

കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന ശാലകള്‍ തുറന്നത്. ആദ്യ ദിനം നീണ്ട ക്യൂ ആയിരുന്നു എല്ലായിടങ്ങളിലും. 64 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം

മലയാളികള്‍ കുടിച്ച്‌ തീര്‍ത്തത്. സംസ്ഥാനത്ത് 64 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന

പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ ഒമ്ബത് മണിക്ക് വില്‍പ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ

വലിയ ക്യൂ ആയിരുന്നു മദ്യവില്‍പ്പന ശാലകളില്‍ ഉണ്ടായത്. ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവില്‍പ്പന

പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലെറ്റുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒന്നരമാസത്തിലേറെ അടഞ്ഞുകിടന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് 1700 കോടി രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഇത് വരും ദിവസങ്ങളില്‍ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …