Breaking News

കോവിഡിൽ ‍ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; മരണം 3000 കടന്നു; 5180 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോട്ടയം 777
എറണാകുളം 734
തൃശൂര്‍ 649
മലപ്പുറം 610
പത്തനംതിട്ട 561
കോഴിക്കോട് 507
കൊല്ലം 437

തിരുവനന്തപുരം 414
ആലപ്പുഴ 352
പാലക്കാട് 249
കണ്ണൂര്‍ 230
വയനാട് 208
ഇടുക്കി 100
കാസര്‍ഗോഡ് 59

5180 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോട്ടയം 728
എറണാകുളം 651
തൃശൂര്‍ 629
മലപ്പുറം 586
പത്തനംതിട്ട 446
കോഴിക്കോട് 467
കൊല്ലം 431

തിരുവനന്തപുരം 293
ആലപ്പുഴ 324
പാലക്കാട് 241
കണ്ണൂര്‍ 194
വയനാട് 195
ഇടുക്കി 95
കാസര്‍ഗോഡ് 50

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട 10, കോഴിക്കോട് 8, തിരുവനന്തപുരം 7, എറണാകുളം 6, തൃശൂര്‍ 5, കൊല്ലം 4, പാലക്കാട്, വയനാട് 3 വീതം, കോട്ടയം, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …