Breaking News

Breaking News

മനുഷ്യ പിശാചായി മാറാൻ കൊതി; തീവ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി ബ്രസീലിയൻ ടാറ്റൂ കലാകാരൻ…

സാത്താന്റെ ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രസീലുകാരനായ വ്യക്തി ‘രാക്ഷസരൂപം’ പ്രാപിക്കാൻ വിധേയനായത് കഠിനമായ ശസ്ത്രക്രിയകൾക്ക്. പൈശാചികരൂപം നേടിയെടുക്കാൻ മൂക്ക് മുറിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള നിരവധി ശാരീരിക മാറ്റങ്ങൾക്കാണ് ഇയാൾ വിധേയനായത്. മിഷേൽ പാഡ്രോ എന്ന 44 കാരനാണ് സ്വയം സാത്താനാകാനുള്ള അക്ഷീണ പരിശ്രമം നടത്തുന്നത്. കഴിഞ്ഞ 25 വർഷമായി ഈ വ്യക്തി സാത്താന്റെ രൂപം വരിക്കാനുള്ള പരിശ്രമത്തിലാണ്. ‘മനുഷ്യപ്പിശാച്’ എന്നർത്ഥം വരുന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. 59,000ഓളം ആളുകൾ മിഷേൽ …

Read More »

മൂന്നാം തരംഗത്തിന് മുൻപേ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉത്പാദിപ്പിക്കാൻ കേരള സ‍ര്‍ക്കാര്‍…

മരുന്നുകളും സുരക്ഷ ഉപകരങ്ങളുടേയും വിപുലമായ ഉത്പാദനം കേരളത്തിൽ ആരംഭിക്കുന്നതിനുള്ള സാധ്യത സ‍ർക്കാർ പരിശോധിക്കുന്നു. കൊവി‍ഡ് മൂന്നാം തരം​ഗം മുന്നിൽ കണ്ടാണ് സർക്കാരിൻ്റെ ഈ നീക്കം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ഇന്ന് ചർച്ച ചെയ്തു. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി …

Read More »

സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍…

സംസ്ഥാനത്തെ സ്ത്രീധന നിരോധന നിയമങ്ങളില്‍ സർക്കാർ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഉത്തരവിറക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുന്‍പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമാണ് സ്ത്രീധന നിരോധന ഓഫീസര്‍മാരുണ്ടായിരുന്നത്. ഈ രീതിയ്ക്ക് പകരമായി 14 ജില്ലകളിലും ഡൗറി …

Read More »

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലെര്‍ട്ട് ; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത…

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത …

Read More »

ഏഴാം ശമ്ബള കമ്മീഷന്‍: ഡിഎ വര്‍ദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത…

കേന്ദ്ര ജീവനക്കാരുടെ ഡിഎ അലവന്‍സ് വര്‍ദ്ധിച്ചതോടെ അവര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഡിഎ വര്‍ദ്ധിപ്പിച്ച ശേഷം മോദി സര്‍ക്കാര്‍ ഭവന വാടക അലവന്‍സും (എച്ച്‌ആര്‍എ) വര്‍ദ്ധിപ്പിച്ചു.  ഓഗസ്റ്റ് ശമ്ബളത്തില്‍ എച്ച്‌ആര്‍‌എ വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡി‌എ 25 ശതമാനം കടന്നതിനാല്‍ എച്ച്‌ആര്‍‌എ നീട്ടി. ധനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേന്ദ്ര ജീവനക്കാര്‍ക്ക് അവരുടെ നഗരമനുസരിച്ച്‌ 27 ശതമാനം, 18 ശതമാനം, 9 ശതമാനം ഭവന വാടക അലവന്‍സ് ലഭിക്കും. എക്സ്, …

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; യുഡിഎഫില്‍ കലഹം; വിശദീകരണവുമായി പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് നിര്‍ദേശം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. നേരത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ച ഇ ടി മുഹമ്മദ് ബഷീര്‍ അറിഞ്ഞിട്ടുണ്ടാകില്ല. മുസ്ലിം വിഭാഗത്തിന് എക്‌സ്‌ക്ലൂസീവായ ഒരു പദ്ധതി നഷ്ടമായെന്നത് സത്യമാണ്.  മറ്റ് സമുദായങ്ങള്‍ക്ക് പ്രത്യേക …

Read More »

ജൂലൈ 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ് ; ഇന്ത്യക്ക് പുറമെ വിലക്ക് നീട്ടിയത് ഈ രാജ്യങ്ങളും…

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക്വി മാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയും …

Read More »

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് കെട്ടികിടക്കുന്നു; സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ,…

സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിർമാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്. സ്പിരിറ്റുമായെത്തിയ അഞ്ചു ടാങ്കറുകളിൽ നിന്ന് ലോഡ് ഇറക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപ്പാർട്ട് മെന്റാണ് ഇതിന് അനുമതി നൽകേണ്ടത്. എന്നാൽ മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂർത്തി ആയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പ് അറിയിക്കുന്നത്.

Read More »

‘തിരിച്ച് കയറിയപ്പോള്‍ കാഴ്ച മങ്ങുന്നത് പോലെ തോന്നി’ കൊല്ലത്ത് കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ അനുഭവം…

മരണത്തെ മുഖാമുഖം കണ്ട ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍ ഓര്‍ത്തെടുത്ത് കൊല്ലം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വര്‍ണിനാഥ്. കഴിഞ്ഞ ദിവസം കുണ്ടറ കോവില്‍മുക്കിലെ കിണറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ പുറത്തെത്തിക്കുന്നതിനിടെ അബോധവസ്ഥയിലായ വര്‍ണിനാഥ് അത്ഭുതകരമായാണ് രക്ഷപെട്ടത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹായവുമായെത്തുന്ന അഗ്‌നിരക്ഷാ സേനയുടെ പ്രതിനിധിയാണ് ഈ മുപ്പത് വയസുകാരന്‍. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു ഒരു നാടിനെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവില്‍മുക്കിലെ രക്ഷാപ്രവര്‍ത്തന ദൗത്യം. കിണറില്‍ കുടുങ്ങിയ …

Read More »

ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം …

Read More »