സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ …
Read More »കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി ഫോണ്‍ പേ വഴിയും…
കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ ( online.keralartc.com) സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോണ്‍ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോണ്‍ പേ സര്‍വ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകള്‍ ഇല്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. ഫോണ്‍ …
Read More »വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണം; ഹൈക്കോടതി
വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇനി വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മൃഗ …
Read More »അഭ്യൂഹങ്ങൾക്ക് വിരാമം; ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കി…??
സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോര്‍ട്ട്. കരാര്‍ അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീര്‍ഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്‍്റായ ബോര്‍ഡ് …
Read More »മുഖ്യമന്ത്രി ഇടപെട്ടു; വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി: വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച…
വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി വ്യാപാരികള്‍. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വ്യാപാരികളുടെ പിന്മാറ്റം. നാളെ മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എല്ലാ ദിവസവും കടക്കാര്‍ തുറക്കും എന്ന തീരുമാനത്തിലായിരുന്നു. വ്യാപാരികള്‍ തിരുവനന്തപുരത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറുമായി വ്യാപാര സംഘടനകള്‍ സംസ്ഥാനത്ത് …
Read More »ആശങ്ക കുറയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്, 128 മരണം; പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് …
Read More »ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് നിർണായക മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഈ കളി ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര 2-1ന് അടിയറ വെച്ച ഇന്ത്യക്ക് ടി-20 പരമ്പരയിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ബാറ്റിംഗ് ഡിപ്പാർറ്റ്മെൻ്റിൽ …
Read More »മോഹവിലയില്‍ മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ…
ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്പനിയുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്‌യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. …
Read More »ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്….
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്റ് ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെ സെഞ്ചുറി മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. വിജയത്തോടെ പരമ്ബരയില്‍ അയര്‍ലന്റ് 1-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സിന് എല്ലാവരും പുറത്തായി. 84 റണ്‍സെടുത്ത ഓപ്പണര്‍ ജാനെമന്‍ മലനും 49 റണ്‍സടിച്ച റാസി വാന്‍ ഡെര്‍ …
Read More »കൊവിഡിനിടയിലെ കന്‍വര്‍ യാത്രയെച്ചൊല്ലി യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്.
കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി.വിഷയം സ്വമേധയാ ഏറ്റെടുത്ത കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കന്‍വര്‍ യാത്രയ്ക്ക് യു.പി സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അടുത്തയാഴ്ചയാണ് പരിപാടി. കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി സര്‍ക്കാര്‍ പറഞ്ഞത്.അതേസമയം, …
Read More »