Breaking News

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു; വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി: വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി വീണ്ടും ച​ര്‍​ച്ച…

വ്യാ​ഴാ​ഴ്ച മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ്യാ​പാ​രി​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പി​ന്മാ​റ്റം. നാളെ മുതല്‍

സംസ്ഥാനത്തെ വ്യാപാരികള്‍ എല്ലാ ദിവസവും കടക്കാര്‍ തുറക്കും എന്ന തീരുമാനത്തിലായിരുന്നു. വ്യാ​പാ​രി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി

അ​നു​ഭാ​വ​പൂ​ര്‍​വ്വം ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​മാ​യി വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന​ത്ത് എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍

എ​ല്ലാ ക​ട​ക​ളും തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ക്കുകയും ചെയ്തു. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച്‌ സം​സാ​രി​ച്ച​താ​യി ടി ​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കടകള്‍ തുറക്കുന്നതില്‍ നിന്ന് പിന്മാറിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …