Breaking News

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.ബാറുകള്‍, ബിവറേജസ്, സിനിമ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല.

വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. മുസ്ലിം പള്ളികളില്‍ നമസ്‌കരിക്കാന്‍ സ്വന്തം പായ ഉപയോഗിക്കണം.

ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നതു വിലക്കി. സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന

വൈറസ് വ്യാപനം ശക്തമെന്ന് കണ്ടെത്തി. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …