Breaking News

കൊവിഡ് ആശങ്ക; ഇന്ത്യയില്‍ നിന്നുള‌ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ…

ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള‌ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മേയ് 15 വരെയാണ് താല്‍ക്കാലികമായ ഈ വിലക്കെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു.

വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്‌താല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു.

ഇതോടെ നിലവില്‍ ഐ.പി.എലില്‍ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയന്‍ അന്താരാഷ്‌ട്ര താരങ്ങള്‍ ഉള്‍പ്പടെ

ഇന്ത്യയില്‍ കുടുങ്ങുമെന്ന് ഉറപ്പായി. ബ്രിട്ടണ്‍, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലേക്കുള‌ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിലുള‌ള തങ്ങളുടെ പൗരന്മാരും ഇപ്പോള്‍ തിരികെ വരേണ്ടെന്ന് ന്യൂസിലാന്റ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള‌ള യാത്രക്കാരില്‍ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് മ‌റ്റെല്ലാ രാജ്യങ്ങളുടേതിലും

വളരെ കൂടുതലാണെന്നാണ് പല രാജ്യങ്ങളും അറിയിച്ചത്. കാനഡയില്‍ നിന്നുള‌ള കഴിഞ്ഞയാഴ്‌ചത്തെ അറിയിപ്പ് അനുസരിച്ച്‌ മ‌റ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് 1.8 ശതമാനവും ഇന്ത്യയില്‍ നിന്നുള‌ളത് 20 ശതമാനവുമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …