റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. കേരള ഹൈക്കോടതിയുടെ wp(c) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍ സ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നിവ ഇവ സ്വമേധയാ നീക്കം …
Read More »കോവിഡ് ബാധിച്ച് മരിച്ചത് 400 ജീവനക്കാര്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോള്‍ ഇന്ത്യ….
നിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ. ഏകദേശം 400 ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കോള്‍ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് കോള്‍ ഇന്ത്യ മോദിയോട് അഭ്യര്‍ത്ഥിച്ചു. ലോകത്ത് കല്‍ക്കരി മേഖലയില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് കോള്‍ ഇന്ത്യ. രണ്ടരലക്ഷത്തിന് മുകളിലാണ് കോള്‍ ഇന്ത്യയിലെ ജീവനക്കാര്‍. ഇതുവരെ കോവിഡ് …
Read More »നെയ്മറിന്റെ മികവില്‍ ബ്രസീലിന്റെ കുതിപ്പ്; അര്‍ജന്റീനയ്ക്ക് സമനില…
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് കരുത്തരായ ബ്രസീല്‍. എന്നാല്‍ മറുവശത്ത് അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാനറിപ്പട സൂപ്പര്‍ താരം നെയ്മറിന്റെ മികവിലാണ് പരഗ്വായിയെ കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. ഗോളടിച്ചും അടിപ്പിച്ചുമാണ് നെയ്മര്‍ കളം നിറഞ്ഞത്. മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ താരം ലക്ഷ്യം കണ്ടു. വലതു വിങ്ങിലൂടെ എത്തിയ ഗബ്രിയേല്‍ ജീസസ് നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിന്റെ ഇടതു വശത്ത് നിന്ന് …
Read More »മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി…
മണിമലയാറ്റില്‍ കാണാതായ ചങ്ങനാശ്ശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളി ഒപ്പം ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചങ്ങനാശേരി താലൂക്ക് ഓഫിസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായിരുന്നു .. അടുത്തിടെയാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. രണ്ടാംദിനമായ ചൊവ്വാഴ്ച അഗ്നിശമന സേനയുടെ അഞ്ച് യൂനിറ്റുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിമലയാറ്റില്‍ കാണാതായ വില്ലേജ് …
Read More »രാജ്യം സാധാരണ സഥിതിയിലേക്ക്; തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെ; 1,62,664 പേര്‍ക്ക് രോഗമുക്തി…
രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവ്. തുടര്‍ച്ചയായി രണ്ടാം ദിവസം ഒരു ലക്ഷത്തില്‍ താഴെയാണ് കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 86,498 പേരായിരുന്നു. 24 മണിക്കൂറിനിടെ 2219 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 3,53,528 ആയി. കഴിഞ്ഞ ദിവസം 1,62,664 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് …
Read More »കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍; കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം, പിപിഇ കിറ്റ് നിര്‍ബന്ധമില്ല: സര്‍ക്കാര്‍ ഉത്തരവിറക്കി…
കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു വേണം വാക്സിനേഷന്‍ നല്‍കാന്‍, എന്നാല്‍ പിപിഇ കിറ്റ് വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. ഗ്ലൗസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്‌സിനേഷന്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിന്‍ നല്‍കുന്നയാള്‍, സഹായിയായി ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുണ്ടാകണമെന്നും സര്‍ക്കാര്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; 20,019 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. മലപ്പുറം 2121 എറണാകുളം 1868 …
Read More »അതിശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളിക്ക് ജാഗ്രതാ നിര്‍ദ്ദേശം…
സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത. ജൂണ്‍ 10 മുതല്‍ 12 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.തീരനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം. 10-06-2021 മുതല്‍ 12-06-2021 വരെ: കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
Read More »ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റിയില്‍ മാത്രം 20 കേസുകള്‍…
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നും കുടുങ്ങിയത് നിരവധി പേര്‍. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മാത്രം 20 കേസുകളെടുത്തു. 22 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ലാപ്പ്‌ടോപ്പ്, കംമ്ബ്യൂട്ടര്‍, അനുബന്ധ സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്ത് ഫോറന്‍സിക്ക് പരിശോധനയ്ക്കായി അയച്ചു. സൈബര്‍ഡോമില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ, കരുനാഗപ്പളളി, ചവറ, തെക്കുംഭാഗം, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍, …
Read More »വായ്പ തിരിച്ചടവിന് മൊറട്ടോറിയം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍…
ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സതീശന്റെ സബ്മിഷന്. ജൂണ്‍ 30ന് തീരുന്ന കാര്‍ഷിക വായ്പകള്‍ പലിശ സബ്സിഡിയോടെ പുതുക്കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കുകളുടെ യോഗം …
Read More »